India

ഇസ്ലാം മതം സ്വീകരിച്ചുകൂടെയെന്ന് ചോദ്യം ; എന്നെ പഠിപ്പിക്കാൻ വരരുത് , ഞാൻ ഹിന്ദുമതത്തെ പറ്റി പഠിപ്പിക്കുമെന്ന് നടി പവിത്ര പുനിയ

Published by

മുംബൈ : സ്വന്തം അഭിപ്രായങ്ങൾ ഒളിമറകളില്ലാതെ തുറന്ന് പറയുന്ന വ്യക്തിയാണ് പ്രശസ്‌ത ടെലിവിഷൻ നടി പവിത്ര പുനിയ.അടുത്തിടെ, സോഷ്യൽ മീഡിയയിൽ മതപരിവർത്തനത്തെക്കുറിച്ച് പവിത്ര പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് .

അടുത്തിടെ തന്റെ പങ്കാളിയായിരുന്ന ഇജാസ് ഖാനുമായി ബന്ധപ്പെട്ട് പൂനിയ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഒരു പോസ്റ്റ് പങ്കിട്ടിരുന്നു. 2020ൽ സൽമാൻ ഖാന്റെ ബിഗ് ബോസ് 14 പരിപാടിയിലൂടെയാണ് പവിത്ര ഇജാസ് ഖാനെ കണ്ടുമുട്ടിയത് .പവിത്ര പുനിയയും ഇജാസ് ഖാനും ഏകദേശം 3 വർഷത്തോളം പരസ്പരം ഡേറ്റിംഗ് നടത്തി. പെട്ടെന്ന് അവരുടെ വേർപിരിയൽ വാർത്ത എല്ലാവരെയും ഞെട്ടിച്ചു.

എന്നാൽ ഇപ്പോൾ ഒരു ആരാധകൻ പവിത്രയെ ഇസ്ലാം മതം സ്വീകരിക്കാത്തതിനെ ചോദ്യം ചെയ്തതാണ് ചർച്ചാവിഷയമായിരിക്കുന്നത്. ഈ ചോദ്യത്തിന് പവിത്രയുടെ മറുപടി വളരെ പരുഷമായിരുന്നു. ” എന്നെ പഠിപ്പിക്കാൻ ശ്രമിക്കരുത്, അല്ലെങ്കിൽ എനിക്ക് സനാതന ധർമ്മത്തെക്കുറിച്ച് പഠിപ്പിക്കേണ്ടി വരും .

മതം വ്യക്തിപരമായ കാര്യമാണ്. അതിൽ ഇടപെടാൻ ആർക്കും അവകാശമില്ല. എന്റെ മതത്തെയും വിശ്വാസങ്ങളെയും കുറിച്ച് എനിക്ക് പൂർണ ബോധമുണ്ട്. ഇതിന് ആരുടെയും ഉപദേശം ആവശ്യമില്ലെന്നും പവിത്ര മറുപടി നൽകി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by