പത്തനംതിട്ട: തിരുവല്ലയില്‍ കരോള്‍ സംഘത്തെ ആക്രമിച്ച സംഭവത്തില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്‍. സാമൂഹ്യവിരുദ്ധരാണ് അക്രമം നടത്തിയതെന്ന് കോയിപ്രം പൊലീസ് പറഞ്ഞു.ലഹരിക്കടിമകളാണ് ആക്രമണം നടത്തിയത്.
തിരുവല്ല കുമ്പനാട്ട് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി മടങ്ങി. പരിക്കുകള്‍ ഗുരുതരമല്ല.കുമ്പനാട്ട് എക്‌സോഡസ് പള്ളിയിലെ കരോള്‍ സംഘത്തിനു നേരേയാണ് ആക്രമണം നടന്നത്.
പത്തില്‍ അധികം വരുന്ന സാമൂഹികവിരുദ്ധര്‍ കാരണങ്ങളൊന്നുമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്ന് കരോള്‍ സംഘം പറഞ്ഞു.അവസാന വീട് സന്ദര്‍ശിക്കാനൊരുങ്ങുന്നതിനിടെയാണ് ഒരു സംഘം ആക്രമണം നടത്തിയതെന്നാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: