തിരുവനന്തപുരം:ക്രിസ്തുമസ് ദിനത്തില്‍ പുലര്‍ച്ചെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലില്‍ മൂന്ന് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ലഭിച്ചു. പുലര്‍ച്ചെ 5.50നാണ് കുഞ്ഞിനെ ലഭിച്ചത്.
തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ മാത്രം ഈ വര്‍ഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് ലഭിച്ചത്. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ, കുഞ്ഞിനെ ലഭിച്ച വിവരം ഫേസ്ബുക്കില്‍ പങ്കുവച്ചു.
കുഞ്ഞിന് അനുയോജ്യമായ പേര് മന്ത്രി ക്ഷണിച്ചു.ഇതോടെ മന്ത്രിയുടെ ഫേസ്ബുക്കില്‍ നിരവധി പേരുകളാണ് ആളുകള്‍ ശുപാര്‍ശ ചെയ്തിട്ടുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: