ബെയ്ജിങ്ങ് : ചൈന പുതിയൊരു പ്രതിഭാസത്തില്‍ കുടുങ്ങിയിരിക്കുകയാണ്. ചൈനയുടെ സാമ്പത്തിക വളര്‍ച്ചയെ പിറകോട്ടടിപ്പിക്കുന്ന പ്രതിഭാസം. അതിനെ ചൈനക്കാര്‍ അവരുടെ ഭാഷയില്‍ വിളിക്കുന്ന പേരാണ് നെയ് ജു വാ. എന്താണ് നെയ് ജു വാ?(Nei Juan Hua).
ആഭ്യന്തരമായ കിടമത്സരം എന്നാണ് ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ അര്‍ത്ഥം. അതായത് ഒരു മേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന നിരവധി കമ്പനികള്‍ തമ്മില്‍ കിടമത്സരവും കടിപിടിയും കൂടിയാല്‍ എന്താണ് ഉണ്ടാവുക? ഉല്പന്നത്തിന്റെ വില താഴോട്ട് കുതിക്കും. ലാഭം ഇല്ലാതാകും. അതുപോലെ മറ്റൊരു പ്രശ്നമാണ് കൂടുതല്‍ വിജയത്തിന് വേണ്ടി തുടര്‍ച്ചയായി കഠിനാധ്വാനം ചെയ്യല്‍. ഇത് മൂലം പലപ്പോഴും ഞെക്കിപ്പിഴിയുന്ന സ്ഥിതി ഉണ്ടാകും. കൂടുതല്‍ പരിശ്രമം നടത്തുമ്പോഴും പ്രതീക്ഷിക്കുന്ന ലാഭം കിട്ടാതിരിക്കല്‍ ആണ് പ്രശ്നം. നല്ല ഫലം കിട്ടുന്നതിനെ ഇത് തടയും.
നെയ് ജു വാ എന്നത് വ്യവസായങ്ങളെ മാത്രമല്ല, വ്യക്തികളെയും ബാധിക്കുന്നത് വഴി ചൈനയുടെ സമ്പദ്ഘടനയെത്തന്നെ ബാധിക്കുകയാണ്. കഠിനപരിശ്രമം നടത്തുമ്പോഴും സമൂഹത്തില്‍, സമ്പദ്ഘടനയില്‍ മാന്ദ്യം ഉണ്ടാകുന്നതിനെയും നെയ് ജുവാ എന്ന് വിളിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: