India

പാക് അധിനിവേശ കശ്മീരില്‍ കലാപം വിതച്ച് ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിച്ച കൊടുംഭീകരനെ 17 വര്‍ഷത്തിന് ശേഷം ജയിലില്‍ നിന്നും പുറത്തിറക്കി മുഹമ്മദ് യൂനസ്

പാക് അധിനിവേശ കശ്മീരില്‍ കലാപം കുത്തിപ്പൊക്കി ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിച്ച കൊടും ഭീകരന്‍ അബ്ദു സലാം പിന്‍റുവിനെ ജയിലില്‍ നിന്നും പുറത്തിറക്കി മുഹമ്മദ് യൂനസ് സര്‍ക്കാര്‍. ഇന്ത്യയില്‍ പല ഭീകര ആക്രമണങ്ങളും നടത്തിയിട്ടുള്ള അബ്ദു സലാം പിന്‍റു കഴിഞ്ഞ 17 വര്‍ഷം ജയിലില്‍ ആയിരുന്നു.

Published by

ധാക്ക: പാക് അധിനിവേശ കശ്മീരില്‍ കലാപം കുത്തിപ്പൊക്കി ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിച്ച കൊടും ഭീകരന്‍ അബ്ദു സലാം പിന്‍റുവിനെ ജയിലില്‍ നിന്നും പുറത്തിറക്കി മുഹമ്മദ് യൂനസ് സര്‍ക്കാര്‍. ഇന്ത്യയില്‍ പല ഭീകര ആക്രമണങ്ങളും നടത്തിയിട്ടുള്ള അബ്ദു സലാം പിന്‍റു കഴിഞ്ഞ 17 വര്‍ഷം ജയിലില്‍ ആയിരുന്നു. ഡിസംബര്‍ 24 ചൊവ്വാഴ്ച അദ്ദേഹത്തെ ബംഗ്ലാദേശ് കോടതി ജയിലില്‍ നിന്നും വിട്ടയക്കാന്‍ ഉത്തരവിടുകയായിരുന്നു.

അബ്ദുസലാം പിന്‍റു ജയിലില്‍ നിന്നും പുറത്തിറങ്ങുന്നു:

ഇത് മുഹമ്മദ് യൂനസിന്റെ മാത്രം തീരുമാനമല്ലെന്നാണ് രാഷ്‌ട്രീയ വിശകലനവിദഗ്ധര്‍ പറയുന്നത്. ബംഗ്ലാദേശ് വഴി മോദി സര്‍ക്കാരിന്റെ ഭരണം അട്ടിമറിക്കാന്‍ അമേരിക്ക കേന്ദ്രീകരിച്ചുള്ള ഡീപ് സ്റ്റേറ്റിന്റെ പദ്ധതിയാണെന്നാണ് കരുതപ്പെടുന്നത്.

ആയിരം മുറിവുകള്‍ ഉണ്ടാക്കി ഇന്ത്യയെ രക്തപങ്കിലമാക്കാന്‍ നോക്കിയ അബ്ദു സലാം പിന്‍റു

“ആയിരം മുറിവുകള്‍ ഉണ്ടാക്കി ഇന്ത്യയെ രക്തപങ്കിലമാക്കുക” എന്ന പാകിസ്ഥാന്‍ പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ച തീവ്രവാദിയാണ് അബ്ദു സലാം പിന്‍റു. ഇതിനായി പാക് അധീന കശ്മീരില്‍ പല ഭീകരാക്രമണങ്ങളും അബ്ദു സലാം പിന്‍റു നടത്തി. 2006ല്‍ വാരണാസിയില്‍ കോടതിക്കെട്ടിടത്തില്‍ ബോംബ് സ്ഫോടനം നടത്തിയത് അബ്ദു സലാം പിന്‍റുവിന്റെ നിര്‍ദേശപ്രകാരമാണ്. 2007ല്‍ രാജസ്ഥാനിലെ അജ്മീര്‍ ഷെറീഫ് ദര്‍ഗയില്‍ ബോംബ് സ്ഫോടനം നടത്തി. 2011ല്‍ ദല്‍ഹിയിലും അബ്ദു സലാം പിന്‍റു ബോംബ് സ്ഫോടനം നടത്തിയിരുന്നു. ലഷ്കര്‍ ഇ ത്വയിബ, ജെയിഷ് ഇ മുഹമ്മദ് എന്നീ തീവ്രവാദി സംഘടനകളായിട്ടു കൂടി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയാണ് ഹുജി. ഈ ഭീകരസംഘടനകള്‍ക്കെല്ലാം പാകിസ്ഥാന്റെ രഹസ്യസേനയായ ഐഎസ് ഐയുടെ പിന്തുണയുമുണ്ട്.

17 വര്‍ഷം ജയിലില്‍ കിടന്നത് ഷേഖ് ഹസീനയെ വധിക്കാന്‍ ശ്രമിച്ചതിന്

ഷേഖ് ഹസീനയെ വധിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ 2004ല്‍ ആണ് അബ്ദു സലാം പിന്‍റു അറസ്റ്റ് ചെയ്യപ്പെട്ടത്. കഴിഞ്ഞ 17 വര്‍ഷമായി ജയിലിലായിരുന്നു. ഷേഖ് ഹസീനയെ വധിക്കാനായി ഗ്രനേഡ് ആക്രമണമാണ് അബ്ദു സലാം പിന്‍റു നടത്തിയത്. മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന ജയിലില്‍ ഇട്ട അബ്ദു സലാം പിന്‍റുവിനെയാണ് ഇപ്പോള്‍ മുഹമ്മദ് യൂനസ് സര്‍ക്കാര്‍ ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ വേണ്ടി ജയില്‍ മോചിതനാക്കിയത്.

ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി അംഗഅംഗവും ഖാലിദ സിയ മന്ത്രിസഭയിലെ മുന്‍മന്ത്രിയുമാണ് കൊടുംഭീകരന്‍ അബ്ദു സലാം പിന്‍റു. ഇന്ത്യയെ പ്രകോപിപ്പിക്കുക തന്നെയാണ് മുഹമ്മദ് യൂനസിന്റെ ലക്ഷ്യം. കഴിഞ്ഞ ദിവസം ഷേഖ് ഹസീനയെ വിചാരണയ്‌ക്കായി വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ട് ഇന്ത്യയ്‌ക്ക് ഔദ്യോഗികമായി ബംഗ്ലാദേശ് കത്ത് കൈമാറിയിരുന്നു. എന്നാല്‍ ഇന്ത്യ ഈ ആവശ്യത്തോട് മൗനം പാലിക്കുകയായിരുന്നു. അതിന് പിന്നാലെയാണ് കൊടുംഭീകരനെ ജയില്‍ മോചിതനാക്കി അടുത്ത പ്രകോപനം.

ഹുജി (ഹര്‍കത്തുള്‍ ജിഹാദ് അല്‍ ഇസ്ലാമി) എന്നറിയപ്പെടുന്ന തീവ്രവാദ സംഘടനയെ പണവും ആയുധവും നല്‍കി സജീവമാക്കി നിലനിര്‍ത്തിയ കൊടുംഭീകരനാണ് അബ്ദു സലാം പിന്‍റു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക