മുംബൈ: ഭാരത ക്രിക്കറ്റ് ടീമിലേക്ക് ആദ്യമായി ഓള്‍റൗണ്ടര്‍ തനുഷ് കോട്ടിയാന് അവസരം. ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരെ വ്യാഴാഴ്ച്ച ആരംഭിക്കുന്ന ടെസ്റ്റ് ടീമില്‍ കോട്ടിയാന് ഉണ്ടാകും. അതേസമയം പരിക്ക് കാരണം വിശ്രമത്തിലായിരുന്ന മുഹമ്മദ് ഷമിക്ക് അവസരം ലഭിച്ചില്ല.
ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയുടെ ഓഫ് സ്പിന്‍ ഓള്‍റൗണ്ടര്‍ തനുഷ് കോട്ടിയാന് ഇന്നുതന്നെ മെല്‍ബണിലേക്ക് പുറപ്പെടും. ഭാരതം ഓസ്ട്രേലിയന്‍ പര്യടനത്തിനെത്തുന്ന വേളയില്‍ ഭാരതം എ ടീമിനൊപ്പം തനുഷ് ഓസ്ട്രേലിയയില്‍ ഉണ്ടായിരുന്നു. അതിനാല്‍ വിസാ പ്രശ്നങ്ങളില്ലാത്തതുകൊണ്ട് തനുഷിന്റെ യാത്രയ്ക്ക് സാങ്കേതിക തടസ്സങ്ങളൊന്നുമില്ല.
14 വര്‍ഷത്തിലേറെ നീണ്ട അശ്വിന് പരമ്പരയുടെ പകുതിക്ക് വച്ച് വിരമിക്കല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തനുഷിന് അവസരമൊരുങ്ങിയത്. അശ്വിന് വിരമിക്കുന്നത് മുതല്‍ പകരം ആരെന്ന ചോദ്യത്തിന് കൂടിയാണ് ഇന്നലെയോടെ മറുപടിയായത്. ആഭ്യന്തര ക്രിക്കറ്റില്‍ 33 മത്സരങ്ങളില്‍ തനുഷ് കളിച്ചിട്ടുണ്ട്. 41.21 ശരാശരിയില്‍ 1525 റണ്‍സെടുത്തിട്ടുണ്ട്. 101 വിക്കറ്റുകളും നേടി. കഴിഞ്ഞ സീസണ് രഞ്ജി കിരീടം നേടിയ മുംബൈ ടീമില്‍ പ്രധാന താരമായിരുന്ന തനുഷ് പ്ലേയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ആയിരുന്നു.
ഷമിക്ക് ഫിറ്റ്നസ് വീണ്ടെടുക്കാനായില്ല
പരിക്കില്‍ നിന്ന് മോചിതനായെങ്കിലും പേസര്‍ മുഹമ്മദ് ഷമിക്ക് ഫിറ്റ്നസ് വീണ്ടെടുക്കാനായില്ല. ബിസിസിഐ മെഡിക്കല്‍ സംഘം നടത്തിയ പരിശോധനയില്‍ താരത്തിന് ഇനിയും വിശ്രമം ആവശ്യമാണെന്ന് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ ശേഷിച്ച മത്സരങ്ങളില്‍ ഷമിയെ ഉള്‍പ്പെടുത്താതിരുന്നത്. പരിക്ക് കാരണം ഒരുവര്‍ഷത്തിലേറെയായി ഷമി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. രഞ്ജി സീസണ് തുടങ്ങിയ വേളയില്‍ രണ്ടാം റൗണ്ട് മത്സരത്തില്‍ ബംഗാളിനായി താരം കളിച്ചിരുന്നു. 43 ഓവറുകള്‍ എറിയികുയും ചെയ്തു. പക്ഷെ ബിസിസിഐ സംഘം നടത്തിയ പുതിയ പരിശോധനയില്‍ ഇടത് കാല്‍മുട്ടിന് ചെറിയ ചില പ്രശ്നങ്ങളുണ്ടെന്നാണ് വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: