ക്രിസ്മസ് അവധിക്ക് യുണൈറ്റഡ് പട്ടികയില്‍ പകുതിയിലും
താഴെയെത്തുന്നത് ചരിത്രത്തില്‍ ആദ്യം
കഴിഞ്ഞ രണ്ട് മാസത്തിനിടെ സിറ്റി വിജയിച്ചത് ഒരു മത്സരത്തില്‍ മാത്രം
മാഞ്ചസ്റ്റര്‍ എന്ന ഇംഗ്ലീഷ് നഗരത്തിലെ ലോകത്തിന് ചിരപരിചിതമാക്കി നിലനിര്‍ത്തുന്നതിന്റെ മുഴുവന്‍ ക്രെഡിറ്റും നഗരത്തില്‍ നിന്നും ലോക ഫുട്ബോള്‍ ആരാധകരുടെ ഹൃദയം കീഴടക്കിയ രണ്ട് ക്ലബ്ബുകളുടെ പേരിലാണ്. പതിറ്റാണ്ടുകളായി ലോക ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയിട്ടുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സമീപ കാലത്ത് ത്രസിപ്പിക്കുന്ന പ്രകടനത്തിലൂടെ ലോകത്തെ അസൂയപ്പെടുത്തി മുന്നേറിക്കൊണ്ടിരുന്ന മാഞ്ചസ്റ്റര്‍ സിറ്റിയും. അലങ്കാര വിളക്കുകളാല്‍ സമ്പന്നമാക്കപ്പെടുന്ന ക്രിസ്മസ് ആഘോഷ വേളയില്‍ രണ്ട് ടീമുകളും തരിപോലും ആഹ്ലാദത്തിന് അര്‍ഹതയില്ലാത്ത അവസ്ഥയിലാണ്.
വ്യാഴാഴ്ച്ച ഡിസംബര്‍ 26ന് ബോക്സി ഡേ മത്സരത്തിലാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ അടുത്ത മത്സരം. സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആ കളിയില്‍ എതിരാളികള്‍ എവര്ട്ടണ് ആണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ നിലവിലെ പ്രീമിയര്‍ ലീഗ് ജേതാക്കളായ സിറ്റി ആകെ വിജയിച്ചത് ഒരേ ഒരു മത്സരത്തില്‍ മാത്രം. കഴിഞ്ഞ ഒക്ടോബര്‍ 26ന് ശേഷം ടീമിന് ഇതുവരെ പരാജയപ്പെട്ടത് ഒമ്പത് കളികളില്‍. ഒക്ടോബര്‍ 31ന് ഇഎഫ്എല്‍ കപ്പ് പ്രീക്വാര്‍ട്ടറില്‍ ടോട്ടനത്തിനോട് പരാജയപ്പെട്ടുകൊണ്ട് തുടങ്ങിയതാണ്. പിന്നെ ചാമ്പ്യന്‍ ടീം നേരിട്ടത് തുടര്‍ തോല്‍വികള്‍. താരതമ്യേന ദുര്‍ബലരായ ബോണ്‍മൗത്തിനോട് പ്രീമിയര്‍ ലീഗില്‍ പരാജയം. തൊട്ടടുത്ത മത്സരത്തില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ താരതമ്യേന കുഞ്ഞന്‍ ടീമായ സ്പോര്‍ട്ടിങ്ങിനോട് 4-1ന്റെ കനത്ത തോല്‍വി. വീണ്ടും പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചുവരുമ്പോള്‍ ബ്രൈറ്റണിനോട് തോല്‍വി. പ്രീമിയര്‍ ലീഗ് മത്സരത്തില്‍ വീണ്ടും ടൊട്ടനത്തിനെതിരെ. ഇത്തവണ പരാജയമറിഞ്ഞത് എതിരില്ലാത്ത നാല് ഗോളുകള്‍ക്ക്. തൊട്ടടുത്ത മത്സരത്തില്‍ ചാമ്പ്യന്‍സ് ലീഗില്‍ ദുര്‍ബലരായ ഫെയ്നൂര്‍ഡിനോട് 3-3 സമനിലയില്‍ കുരുങ്ങി. അതിന് പിന്നാലെ കരുത്തരായ ലിവര്‍പൂളിന് മുന്നില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് തോറ്റത്. ഏറ്റവും ഒടുവില്‍ ശനിയാഴ്ച നടന്ന കളിയില്‍ ആസ്റ്റണ്‍ വില്ലയും ടീം പരാജയപ്പെട്ടു. അതിന് തൊട്ടുമുമ്പ് മാഞ്ചസ്റ്റര്‍ ഡര്‍ബിയിലും തോല്‍വി രുചിച്ചു. ഈ കാലയളവിനിടെ ആകെ വിജയിച്ചത് ഒരേയൊരു മത്സരത്തില്‍ മാത്രം. ഡിസംബര്‍ അഞ്ചിന് നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ 3-0ന് ജയിച്ചത് ഹോം മാച്ചില്‍. ക്രിസ്റ്റല്‍ പാലസിനോട് ഏറ്റുമുട്ടി 2-2 സമനിലയില്‍ പിരിയുകയും ചെയ്തു.
ക്രിസ്മസ് ഇടവേളയിലേക്ക് പിരിയുമ്പോള്‍ സിറ്റി ഏഴാം സ്ഥാനത്താണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആദ്യ മുന്ന് സ്ഥാനങ്ങളില്‍ ഉറപ്പായും ഉണ്ടായിരുന്ന പേരാണ് സിറ്റി. പക്ഷെ ഇക്കുറി അതിവേഗം മാറിമറിഞ്ഞിരിക്കുന്നു. സിറ്റി ആരാധകരെ മാത്രമല്ല ഫുട്ബോള്‍ വിലയിരുത്തലുകാരെ പോലും സിറ്റിയുടെ നിറംമങ്ങിയ പ്രകടനം ആശ്ചര്യപ്പെടുത്തുന്നുണ്ട്.
ഇവരുടെ ചിര വൈരികളായ യുണൈറ്റഡ് കുറേ കാലങ്ങളായി വലിയ നിരാശയിലാണ്. ഈ സീസണില്‍ അത് ഒന്നുകൂടി കടുത്തു. തുടര്‍ തോല്‍വികളുടെ പശ്ചാത്തലത്തില്‍ പരിശീലക സ്ഥാനത്ത് നിന്ന് എറിക് ടെന്‍ഹാഗിനെ പുറത്താക്കിയിരുന്നു. രണ്ട് വര്‍ഷമായി ടീമിനൊപ്പം ഉണ്ടായിരുന്ന പരിശീലകനാണ് ടെന്‍ ഹാഗ്. തുടര്‍ന്ന് പുതിയ കോച്ചാക്കിയത് പോര്‍ച്ചുഗീസില്‍ നിന്നുള്ള 39കാരന് റൂബന്‍ അമോറിമിനെ. ക്രിസ്മസ് പിറ്റേന്നത്തെ ബോക്സി ഡേ മത്സരത്തിനായി അവധിക്ക് പിരിയുമ്പോള്‍ പോയിന്റ് പട്ടികയില്‍ യുണൈറ്റഡിന്റെ സ്ഥാനം പകുതിയിലും താഴെ ആയിരിക്കുന്നു. 20 ടീമുകളില്‍ 13-ാം സ്ഥാനത്താണ്. എത്ര വലിയ തകര്‍ച്ച നേരിട്ടാലും ആദ്യ പത്തിനകത്ത് നിന്നും യുണൈറ്റഡ് താഴേക്ക് പതിച്ചിട്ടില്ല. ടീം കൂടുതല്‍ തകര്‍ന്ന നിലയിലേക്കാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് കോച്ച് അമോറിം പ്രസ്താവിച്ചിട്ടുണ്ട്. പക്ഷെ ലോക ഫുട്ബോളിന് സ്റ്റൈലന്‍ കളികള്‍ സമ്മാനിച്ച് ആരാധകരെ പിടിച്ചിരുത്തിയ ടീമിന്റെ ദുര്‍ഘടം മറികടക്കുക എത്രത്തോളം കഠിനമേറിയതാകും എന്ന് കണ്ടറിയണം. ഈ അവസ്ഥ തരണം ചെയ്യാന്‍ എറെ പ്രയാസമെന്ന് കോച്ച് അമോറിമും വ്യക്തമാക്കി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: