താമരശ്ശേരി: അടിയന്തരാവസ്ഥ കാലം തിരിച്ചുകൊണ്ടുവരാനാണ് വനംമന്ത്രി ശ്രമിക്കുന്നതെന്ന് താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയല്‍. മന്ത്രിക്ക് നേരം വെളുത്തില്ലെന്നും വനനിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധമുയരുമെന്നും അദ്ദേഹം പറഞ്ഞു.
കെ. സുരേന്ദ്രന്റെ സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മതമേലദ്ധ്യക്ഷന്മാരില് നിന്ന് കൂടുതല്‍ പക്വത പ്രതീക്ഷിക്കുന്നുവെന്ന മന്ത്രിയുടെ പ്രസ്താവനയെ അദ്ദഹം വിമര്‍ശിച്ചു.
പക്വതയില്ലാതെ പെരുമാറുന്നത് ഞങ്ങളല്ല. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ്. വനവാസികളെയടക്കം ദോഷകരമായി ബാധിക്കുന്ന വന ഭേദഗതിനിയമം പിന്‍വലിച്ചേ മതിയാകൂ. വന്യജീവി അക്രമങ്ങളില്‍ ധാരാളം ആളുകള്‍ കൊല്ലപ്പെടുന്നു. ജനങ്ങളെ ആദ്യം സംരക്ഷിക്കണം. മറ്റ് സംസ്ഥാനങ്ങളിലായിരുന്നെങ്കില്‍ ഉടന്‍ നടപടിയുണ്ടാകുമായിരുന്നു. നല്ലൊരു സര്‍ക്കാരുണ്ടെങ്കില്‍ മാത്രമേ അത്തരം നടപടി പ്രതീക്ഷിക്കുന്നുള്ളൂ, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: