Kerala

എന്‍എസ്എസ് ക്യാമ്പില്‍ നിന്നും വിദ്യാര്‍ത്ഥിയെ സിപിഎം റെഡ് വോളന്റ്റിയര്‍ മാര്‍ച്ചിനായി കൊണ്ടുപോയി; പൊലീസില്‍ പരാതി നല്‍കി പിതാവ്

മകനെ കാണാനായി പിതാവ് ക്യാമ്പില്‍ എത്തിയപ്പോഴാണ് പ്രാദേശിക സിപിഎം പ്രവര്‍ത്തകര്‍ ക്യാമ്പനില്‍ നിന്നും കുട്ടിയെ കൊണ്ടുപോയെന്ന് അറിയുന്നത്

Published by

തിരുവനന്തപുരം:എന്‍എസ്എസ് ക്യാമ്പില്‍ നിന്നും വിദ്യാര്‍ത്ഥിയെ മാതാപിതാക്കളുടെ അനുമതിയില്ലാതെ സിപിഎം ജില്ലാ സമ്മേളനത്തിന്റെ റെഡ് വോളന്റ്റിയര്‍ മാര്‍ച്ചിനായി കൊണ്ടുപോയതായി പരാതി. മകനെ കാണാനായി പിതാവ് ക്യാമ്പില്‍ എത്തിയപ്പോഴാണ് പ്രാദേശിക സിപിഎം പ്രവര്‍ത്തകര്‍ ക്യാമ്പനില്‍ നിന്നും കുട്ടിയെ കൊണ്ടുപോയെന്ന് അറിയുന്നത്.

ഏണിക്കര സ്വദേശി ഹരികുമാറിന്റെ മകന്‍ സിദ്ധാര്‍ത്ഥിനെയാണ് ക്യാമ്പില്‍ നിന്നും റെഡ് വോളന്റ്റിയര്‍ മാര്‍ച്ചിനായി കൊണ്ടുപോയത്. സംഭവത്തില്‍ ഹരികുമാര്‍ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കി.

കരകുളം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍എഎസ്എസ് വിദ്യാര്‍ത്ഥികളുടെ ക്യാമ്പാണ് പേരൂര്‍ക്കടയിലുളള പി എസ് എന്‍ എം സ്‌കൂളില്‍ നടക്കുന്നത്. സി പി എം പരിപാടിയില്‍ പങ്കെടുക്കാന്‍ അധ്യാപകര്‍ ക്യാമ്പില്‍ നിന്നും കുട്ടിയെ കൊണ്ടുപോകാന്‍ അനുമതി നല്‍കുകയായിരുന്നു.

ക്യാമ്പിലുള്ള കുട്ടിയെ പാര്‍ട്ടി സമ്മേളനത്തിന് കൊണ്ടുപോകാന്‍ അനുമതി ചോദിച്ചുവെങ്കിലും പിതാവ് നല്‍കിയിരുന്നില്ല.എന്നാല്‍ സിപിഎം പ്രവര്‍ത്തകര്‍ സിദ്ധാര്‍ത്ഥിന്റെ വീട്ടിലുണ്ടായിരുന്ന റെഡ് വോളന്റ്റിയര്‍ യൂണിഫോം എടുത്ത് കുട്ടിയെ കൂട്ടികൊണ്ടുപോയെന്നാണ് പരാതി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by