Career

പിആര്‍ഡിയില്‍ ആളില്ല, ‘പ്രിയകേരള’ത്തിന്റെ നിര്‍മ്മാണത്തിനായി താത്കാലിക പ്രൊഡക്ഷന്‍ അസിസ്റ്റന്റുമാരെ നിയമിക്കുന്നു

Published by

തിരുവനന്തപുരം: വിവര പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ പ്രതിവാര ടെലിവിഷന്‍ പരിപാടിയായ പ്രിയകേരളത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റുമാരുടെ പാനല്‍ രൂപീകരിക്കുന്നു. ജേണലിസത്തില്‍ ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും പി.ജി ജേണലിസം ഡിപ്ലോമയും ആണ് യോഗ്യത. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 36 വയസ്.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പീസ് വര്‍ക്ക് അടിസ്ഥാനത്തിലാണ് പ്രതിഫലം. സി.വി അടങ്ങിയ അപേക്ഷ ജനുവരി 10നകം ഡയറക്ടര്‍, വിവര പൊതുജന സമ്പര്‍ക്ക വകുപ്പ്, സൗത്ത് ബ്ലോക്ക്, സെക്രട്ടേറിയറ്റ്- 695001 എന്ന വിലാസത്തില്‍ തപാലിലോ നേരിട്ടോ prdprogrammeproducer@gmail.com എന്ന ഇ-മെയിലിലോ നല്‍കണം. കവറിന് പുറത്ത് പ്രിയകേരളം പ്രൊഡക്ഷന്‍ അസിസ്റ്റന്റ്/കണ്ടന്റ് ഡെവലപ്പര്‍ എന്ന് രേഖപ്പെടുത്തണം.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by