കൊച്ചി: സീറോ മലബാര്‍ സഭ സ്ഥാപിച്ച പ്രത്യേക കോടതികളെ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരും വിശ്വാസികളും ബഹിഷ്‌കരിക്കുമെന്ന് അതിരൂപതാ സംരക്ഷണസമിതി വ്യക്തമാക്കി. മാര്‍പാപ്പയുടെ അംഗീകാരം ലഭിച്ച കുര്‍ബാന തിരുത്തിയ അന്നത്തെ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ വിചാരണ ചെയ്യാനായിരുന്നു കോടതികള്‍ സ്ഥാപിക്കേണ്ടിയിരുന്നതെന്നും സമിതി ചൂണ്ടിക്കാട്ടി. ആരാധനാ വിഷയവുമായി ബന്ധപ്പെട്ട അതിരൂപതയിലെ അച്ചടക്ക നടപടികള്‍ക്കായാണ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ക്യൂരിയയില്‍ പ്രത്യേക കോടതികള്‍ സ്ഥാപിച്ച് മാര്‍ റാഫേല്‍ തട്ടില്‍ ഉത്തരവിട്ടത്. വൈദികര്‍,കന്യാസ്ത്രീകള്‍ അല്‍മായര്‍ എന്നിവര്‍ക്കെതിരെ കോടതിക്ക് നടപടി സ്വീകരിക്കാം. കാനന്‍ നിയമപണ്ഡിതന്‍ ഫാ. ജെയിംസ് മാത്യു പാമ്പാറയാണ് മുഖ്യ ജഡ്ജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക