Kerala

വയനാട് അടിമുടി മാറി സി പി എം : കെ റഫീഖിനെ ജില്ലാ സെക്രട്ടറിയായി തെര‍ഞ്ഞെടുത്തു

നിലവിലുള്ള ജില്ലാ സെക്രട്ടറി ഗഗാറിനെ മാറ്റുമെന്നുള്ള ചെറിയ രീതിയിലുള്ള സൂചനകൾ മാത്രമേ നിലവിലുണ്ടായിരുന്നുള്ളൂ

Published by

കൽപ്പറ്റ: വയനാട്ടിൽ തിരിച്ചടികളിൽ നിന്നും കരകയറാൻ പതിനെട്ട് അടവും പുറത്തെടുത്ത് സിപിഎം. ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ ജില്ലയിൽ സെക്രട്ടറിയെ തന്നെ മാറ്റിയിരിക്കുകയാണ് പാർട്ടി.

പി ഗഗാറിനെ മാറ്റി കെ റഫീഖിനെ പുതിയ സെക്രട്ടറിയായി തെര‍ഞ്ഞെടുത്തു. നിലവിൽ ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറിയാണ് കെ റഫീഖ്. അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് സിപിഎം റഫീഖിനെ പാർട്ടി സെക്രട്ടറി ആക്കിയത്.

നിലവിലുള്ള ജില്ലാ സെക്രട്ടറി ഗഗാറിനെ മാറ്റുമെന്നുള്ള ചെറിയ രീതിയിലുള്ള സൂചനകൾ മാത്രമേ നിലവിലുണ്ടായിരുന്നുള്ളൂ. ആദ്യ ടേം മാത്രമാണ് ഗഗാർ ജില്ലാ സെക്രട്ടറിയായത്. ഒരു തവണ കൂടി അവസരം ലഭിക്കാൻ സാധ്യതയുണ്ടെന്നിരിക്കെയാണ് അപ്രതീക്ഷിതമായി മാറ്റമുണ്ടാവുന്നത്.

അതേസമയം, ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നുവെന്നാണ് വിവരം.11 വോട്ടുകൾക്കെതിരെ 16 വോട്ടുകൾക്കാണ് റഫീഖിനെ തെരഞ്ഞെടുത്തിരിക്കുന്നത്. ഗഗാറിന് 11ഉം റഫീഖിന് 16 വോട്ടുകളും ലഭിച്ചു.

എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയും പ്രസിഡൻ്റുമായിരുന്നു കെ റഫീഖ്. നിലവിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയാണ്. 27 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by