Kerala

മന്ത്രി എം.ബി. രാജേഷിന്റെ ഡ്രൈവര്‍ക്കെതിരെ സ്വര്‍ണക്കടത്ത്, പീഡന പരാതി

Published by

തിരുവനന്തപുരം: മന്ത്രി എം.ബി. രാജേഷിന്റെ െ്രെഡവര്‍ മണികണ്ഠന്‍ ഉള്‍പ്പെട്ട ലൈംഗിക പീഡന , സ്വര്‍ണക്കടത്ത് ആരോപണങ്ങള്‍ ഉന്നയിച്ചു പ്രസ് ക്ലബില്‍ പത്ര സമ്മേളനം നടത്തിയ അതിജീവിതയെ നിശബ്ദയാക്കി.
മന്ത്രിയുടെ നിര്‍ദേശമുള്ളതിനാല്‍ ഇനിയൊന്നും പറയാനില്ല എന്നാണ് അതിജീവിതയുടെ പുതിയ പ്രതികരണം.
പത്രസമ്മേളനത്തില്‍ മന്ത്രിയുടെ െ്രെഡവര്‍ മണികണ്ഠന്‍ , എക്‌സൈസ് ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ദ്രോഹിച്ചതിനെ കുറിച്ചു വിശദീകരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
മന്ത്രിയുടെ െ്രെഡവര്‍ മണികണ്ഠന്‍ തന്നെ അധോലോക സംഘത്തിനു പരിചയപ്പെടുത്തിയെന്നും അവര്‍ തിരുവനന്തപുരത്തും ബാംഗ്ലൂരിലും വച്ചു പീഡിപ്പിച്ചെന്നുമായിരുന്നു പരാതി.
അതിജീവിതയുടെ രേഖകള്‍ ഉപയോഗിച്ച് മൂന്നു കോടിയുടെ സ്വര്‍ണം കടത്തിയ സംഘം കയ്യൊഴിഞ്ഞപ്പോഴാണ് പത്രസമ്മേളനം നടത്തി നിരപരാധിത്വം അവകാശപ്പെട്ടത്.
സ്വര്‍ണക്കടത്തിന്റെ പേരില്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ അതിജീവിതയെ ചോദ്യം ചെയ്തിരുന്നു. താനറിയാതെയാണ് സ്വര്‍ണക്കടത്ത് നടത്തിയതെന്നാണ് അതിജീവിത നല്‍കിയ വിശദീകരണം.
സ്വര്‍ണക്കടത്ത് അന്വേഷണം പേഴ്‌സനല്‍ സ്റ്റാഫില്‍ എത്തുമെന്ന ഭയപ്പാടിലാണ് എക്‌സൈസ് മന്ത്രി . നേരത്തേ പത്രസമ്മേളനം നടത്താന്‍ എത്തിയപ്പോള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ തന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും ആരോപിച്ചിരുന്നു. ബാര്‍ ഡാന്‍സറാണെന്ന് മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നും ആരോപിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by