ബെര്‍ലിന്‍: ജര്‍മനിയിലെ ക്രിസ്മസ് ചന്തയിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ സംഭവത്തില്‍ പരിക്കേറ്റവരില്‍ ഏഴ് ഭാരതീയരും. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പരിക്കേറ്റവര്‍ക്ക് ബെര്‍ലിനിലെ മാഗ്‌ഡെബര്‍ഗിലുള്ള ഭാരത എംബസി എല്ലാ സഹായവും ചെയ്തുവരികയാണ്. പരിക്കേറ്റവരില്‍ മൂന്ന്‌പേര്‍ ആശുപത്രിവിട്ടതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു.
ജര്‍മനിയിലെ കിഴക്കന്‍ നഗരമായ മക്‌ഡെബര്‍ഗിലെ തിരക്കേറിയ ക്രിസ്മസ് ചന്തയിലേയ്‌ക്കാണ് സൗദി പൗരനായ അന്‍പതുകാരനായ ഡോക്ടര്‍ കാര്‍ ഇടിച്ചുകയറ്റിയത്. ഒരു കുട്ടിയുള്‍പ്പെടെ അഞ്ചുപേരാണ് മരിച്ചത് അപകടത്തില്‍ ആകെ പരുക്കേറ്റ ഇരുനൂറോളം പേരില്‍ 41 പേരുടെ നില ഗുരുതരമാണ്.. സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടറെ ജര്‍മന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക