കണ്ണൂര്‍:പരോളില്‍ ഇറങ്ങിയ പ്രതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.സിപിഎം പ്രവര്‍ത്തകന്‍ ഇരിട്ടി പയഞ്ചേരി സ്വദേശി വിനീഷിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഇരിട്ടി സ്വദേശി സൈനുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് വിനീഷ്.പരോള്‍ കാലാവധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് മരണം.
ഞായറാഴ്ച ഉച്ചയോടെയാണ് വിനീഷിനെ പയഞ്ചേരിയിലെ വാടക വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. വിനീഷിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കക്കയങ്ങാട്ട് ഇറച്ചി വില്‍പന കടയില്‍ ജോലി ചെയ്തിരുന്ന സൈനുദ്ദീനെ 2008 ജൂണ്‍ 23 ആയിരുന്നു സിപിഎം പ്രവര്‍ത്തകര്‍ വെട്ടികൊന്നത്. കേസില്‍ 2014 മാര്‍ച്ചിലാണ് എറണാകുളത്തെ പ്രത്യേക സിബിഐ കോടതി പ്രതികളെ ശിക്ഷിച്ചത്. രാഷ്‌ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും കോടതി കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക