World

കാനഡയ്‌ക്കെതിരെ ബോംബ് പൊട്ടിച്ച് ട്രംപ്; കാനഡയില്‍ നിന്നും വരുന്ന ചരക്കിന് 25 ശതമാനം ടാക്സ് അടയ്‌ക്കണം;ഇതോടെ ഒറ്റപ്പെട്ട് ജസ്റ്റിന്‍ ട്രൂഡോ

കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്കെതിരെ ആഞ്ഞടിച്ച് യുഎസ് നിയുക്ത പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. കാനഡയില്‍ നിന്നും യുഎസിലേക്ക് അയയ്ക്കുന്ന ചരക്കിന് 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്‍റെ ഭീഷണി.

Published by

വാന്‍കൂവര്‍: കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്‌ക്കെതിരെ ആഞ്ഞടിച്ച് യുഎസ് നിയുക്ത പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. കാനഡയില്‍ നിന്നും യുഎസിലേക്ക് അയയ്‌ക്കുന്ന ചരക്കിന് 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.

കാനഡയില്‍ നിന്നുള്ള മരുന്ന് കടത്തും മനുഷ്യക്കടത്തും കുറയ്‌ക്കാനാണ് ഡൊണാള്‍ഡ് ട്രംപിന്റെ ഈ നടപടി. യുഎസിലേക്ക് അനധികൃതമായി കുടിയേറാനുള്ള വഴിയാണ് പലര്‍ക്കും കാനഡ. കഴിഞ്ഞ 12 മാസങ്ങള്‍ക്കുള്ളില്‍ 23,000 കുടിയേറ്റക്കാരെയാണ് യുഎസ് അതിര്‍ത്തിപൊലീസ് പിടികൂടിയത്.

കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയോട് എതിര്‍പ്പുള്ള നേതാവ് കൂടിയാണ് ഡൊണാള്‍ഡ് ട്രംപ്. അതിനാല്‍ അധികകാലം ഇനി ജസ്റ്റിന്‍ ട്രൂഡോ വാഴില്ലെന്നാണ് കരുതുന്നത്.

25 ശതമാനം നികുതിയോടെ യുഎസിലേക്ക് ചരക്കുകള്‍ അയയ്‌ക്കാന്‍ കാനഡയ്‌ക്ക് കഴിയില്ലെന്നതാണ് വാസ്തവം. ഇതോടെ കാനഡയിലെ ഭരണപ്രതിപക്ഷ പാര്‍ട്ടികള്‍ ജസ്റ്റിന്‍ ട്രൂഡോയ്‌ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ട്രൂഡോ പ്രധാനമന്ത്രി പദം രാജിവെയ്‌ക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ട്രൂഡോയുടെ അടുത്ത ഭരണ പങ്കാളിയായ എന്‍ഡിടി പാര്‍ട്ടിയുടെ നേതാവും ഖലിസ്ഥാന്‍ വാദികളെ പിന്തുണയ്‌ക്കുന്ന വ്യക്തിയും ആയ ജസ്മീത് സിങ്ങും ട്രൂഡോയോട് രാജി ആവശ്യപ്പെട്ടിരിക്കുകയാണ്. ട്രൂഡോയ്‌ക്കെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ ചേര്‍ന്ന് അവിശ്വാസപ്രമേയം കൊണ്ടുവന്നാല്‍ താന്‍ പിന്തുണയ്‌ക്കുമെന്ന് ജസ്മീത് സിങ്ങ് തുറന്നടിച്ചിരിക്കുകാണ്. ട്രൂഡോ മന്ത്രിസഭയിലെ ഉപപ്രധാനമന്ത്രിയും രാജിവെച്ചു. ട്രൂഡോയോട് രമ്യതയില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് ഉപപ്രധാനമന്ത്രി പറഞ്ഞത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by