India

കുവൈത്തിന്റെ പരമോന്നത ബഹുമതി ‘ദ ഓർഡർ ഓഫ് മുബാറക് അൽ കബീർ’ നരേന്ദ്ര മോദിക്ക്

Published by

കുവൈറ്റ് സിറ്റി : കുവൈത്തിന്റെ പരമോന്നത ബഹുമതിയായ ‘ദ ഓർഡർ ഓഫ് മുബാറക് അൽ കബീർ’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു . വിദേശ രാഷ്‌ട്രങ്ങളിൽ നിന്നും പ്രധാനമന്ത്രിയ്‌ക്ക് ലഭിക്കുന്ന 20-ാമത് അന്താരാഷ്‌ട്ര അവാർഡ് ആണ് ഇത്.കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-സബയുടെ കൊട്ടാരമായ ബയാൻ പാലസിൽ വച്ച് നടന്ന ചടങ്ങിലായിരുന്നു പുരസ്കാര ദാനം.

രാഷ്‌ട്രത്തലവന്മാർക്കും വിദേശ പരമാധികാരികൾക്കും വിദേശ രാജകുടുംബങ്ങളിലെ അംഗങ്ങൾക്കും സൗഹൃദത്തിന്റെ അടയാളമായി കുവൈറ്റ് നൽകുന്ന ബഹുമതിയാണിത് . ബിൽ ക്ലിൻ്റൺ, ചാൾസ് രാജകുമാരൻ, ജോർജ്ജ് ബുഷ് തുടങ്ങിയ വിദേശ നേതാക്കൾക്ക് ഈ അവാർഡ് ലഭിച്ചിട്ടുണ്ട്.

‘ കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിൽ നിന്ന് മുബാറക് അൽ-കബീർ ഓർഡർ ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ഈ ബഹുമതി ഇന്ത്യയിലെ ജനങ്ങൾക്കും ഇന്ത്യയും കുവൈത്തും തമ്മിലുള്ള ദൃഢമായ സൗഹൃദത്തിനും ഞാൻ സമർപ്പിക്കുന്നു,‘ പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചു.

കഴിഞ്ഞ മാസം ഗയാനയുടെ പരമോന്നത ദേശീയ പുരസ്‌കാരമായ ‘ദി ഓർഡർ ഓഫ് എക്‌സലൻസ്’ അവാർഡും പ്രധാനമന്ത്രിക്ക് ലഭിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by