കൊച്ചി : ക്രിസ്മസിന് നിന്നും ഹലാൽ മാംസവും ഹലാൽ കേക്കുകളും പൂർണ്ണമായും ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത് ക്രിസ്ത്യൻ സംഘടനയായ കാസ . മറ്റൊരു ദൈവത്തിന് ബലി അർപ്പിക്കപ്പെട്ട മൃഗത്തിന്റെ മാംസം ആവശ്യമില്ലെന്നും , ഹലാൽ ഭക്ഷണവും മാംസവും ഇസ്ലാമിക സഹോദരങ്ങളുടെ ആചാരത്തിന്റെ ഭാഗമാണ് അത് ക്രിസ്മസിന് ആവശ്യമില്ലെന്നും കാസ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….
‘ ക്രിസ്മസിൽ നിന്നും ഹലാൽ മാംസവും ഹലാൽ കേക്കുകളും പൂർണ്ണമായും ബഹിഷ്കരിക്കുക.
വിശുദ്ധ ബൈബിൾ നമ്മെ ഇപ്രകാരം പഠിപ്പിക്കുന്നു
” അവിശ്വാസിയായ ഒരുവൻ നിന്നെ ഭക്ഷണത്തിനു ക്ഷണിക്കുകയും പോകാന്‍ നീ ആഗ്രഹിക്കുകയും ചെയ്താൽ വിളമ്പിത്തരുന്നതെന്തും മനശ്ചാഞ്ചല്യം കൂടാതെ ഭക്ഷിച്ചുകൊള്ളുക. എന്നാല്‍, ആരെങ്കിലും നിന്നോട് ഇതു ബലിയര്‍പ്പിച്ചവസ്തുവാണ് എന്നു പറയുന്നുവെങ്കില്‍, ഈ വിവരം അറിയിച്ച ആളെക്കരുതിയും മനസ്‌സാക്ഷിയെക്കരുതിയും നീ അതു ഭക്ഷിക്കരുത്.” (1 കോറിന്തോസ് 10 : 27 – 28)
ക്രിസ്മസ് ദിനം വിശുദ്ധമായാണ് നാം ആചരിക്കേണ്ടത്……. അതിൻറെ പവിത്രതയെ കളങ്കം വരുത്തുന്ന ഒന്നും നമ്മുടെ വീടുകളിലേക്കോ നമ്മുടെ ശരീരത്തിനുള്ളിലേക്കോ പ്രവേശിപ്പിക്കുവാൻ പാടില്ല.
ആയതുകൊണ്ട് തന്നെ മറ്റൊരു ദൈവത്തിന് അവരുടെ മന്ത്രങ്ങൾ ചൊല്ലി ബലി അർപ്പിക്കപ്പെട്ട മൃഗത്തിന്റെ ഹലാൽ മാംസമോ , ഹലാൽ രീതിയിൽ നിർമ്മിക്കപ്പെട്ട നമ്മുടെ ക്രിസ്മസ് ആഘോഷത്തിന്റെ പ്രധാന ഇനമായ ക്രിസ്മസ് കേക്കുകളും ഒരു കാരണവശാലും ക്രിസ്മസ് നാളിൽ കഴിക്കരുത്.
മറ്റൊരു ദൈവത്തിന് ബലി അർപ്പിക്കപ്പെട്ട മൃഗത്തിന്റെ മാംസം എന്നതിലുപരി ആ ബലിക്കായി മൃഗത്തെ കശാപ്പു ചെയ്യുന്ന ആളുടെ വിശ്വാസവും നാം നോക്കേണ്ടതുണ്ട് …… അവരുടെ വിശ്വാസപ്രകാരം കർത്താവായ യേശുക്രിസ്തു ദൈവമല്ല , വെറുമൊരു പ്രവാചകൻ മാത്രമാണ് ,
അത്തരത്തിൽ അവർ വിശ്വസിക്കുന്ന ദൈവത്തിന് ബലിയർപ്പിച്ചു മുറിക്കപ്പെട്ട മൃഗത്തിന്റെ മാംസവും ഹലാൽ നിയമപ്രകാരം ഉണ്ടാക്കപ്പെടുന്ന ക്രിസ്മസ് കേക്കുകളും നാമെന്തിന് വില കൊടുത്ത് വാങ്ങി ക്രിസ്മസ് ദിനത്തിൽ കഴിച്ചു നമ്മുടെ ശരീരവും മനസ്സും അശുദ്ധമാകണം ???
നമ്മുടെ രക്ഷകനും നാഥനുമായ കർത്താവായ യേശുക്രിസ്തുവിന്റെ ജനനം ഓർമ്മപ്പെടുത്തുന്ന തിരുനാൾ ആയ ക്രിസ്മസ് ദിനത്തിലെ നിങ്ങളുടെ ഒരു തെറ്റായ പ്രവർത്തിലൂടെ നഷ്ടപ്പെടാതിരിക്കട്ടെ …… ഹലാൽ ഒഴിവാക്കുക .
കാരണം അവ ക്രിസ്ത്യാനികൾക്ക് നിഷിദ്ധമാണ്.. ക്രിസ്തുവിനു എതിരാണ്. ഒന്നാം പ്രമാണത്തിന്റെ ലംഘനമാണ്.
അവരുടെ ദൈവം മാത്രമാണ് വലിയവനെന്നും അവരുടെ ദൈവം മാത്രമാണ് എകദൈവമെന്നും ഓതി കൊണ്ട് പ്രതികാത്മകമായി മക്കയിലെ കബയുടെ ദിശയിൽ മൃഗത്തിന്റെ തല തിരിച്ചു വെച്ച് പിടലിയറുത്ത് രക്തം വാർന്നു മരണപെടുന്നതു വരെ കിടത്തുന്നത് മൃഗബലി തന്നെയാണ് …….. ആ മൃഗം ജീവനുവേണ്ടി പിടയുന്ന ആ നിമിഷത്തിലും ആ മൃഗത്തിന്റെ തലച്ചോറിലേക്ക് എത്തുന്നത് ആ മന്ത്രമാണ് ……. ആ മന്ത്രം നിലനിൽക്കുന്ന ബലി മാംസമെന്തിന് നമ്മുടെ സത്യ ഏക ദൈവത്തിന്റെ ജന്മ ദിനത്തിൽ നമ്മുടെ പണം കൊടുത്തു വാങ്ങി കഴിക്കണം ???
ഹലാൽ ഭക്ഷണവും മാംസവും ഇസ്ലാമിക സഹോദരങ്ങളുടെ ആചാരത്തിന്റെ ഭാഗമാണ് , അതിനെ എന്നെ ആരും എതിർക്കുന്നില്ല ……. അവർ ഹലാൽ ഭക്ഷണം ഉണ്ടാക്കുകയോ കഴിക്കുകയോ ചെയ്തുകൊള്ളട്ടെ , അവർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്.
എന്നാൽ അതുപോലെതന്നെ ക്രിസ്ത്യാനികളുടെ മതവിശ്വാസം ഏറ്റുപറയാനും, പ്രചരിപ്പിക്കാനും, മതവിശ്വാസം പാലിക്കണമെന്ന് ആഹ്വാനം ചെയ്യുവാനും, ഇതര മതവിശ്വാസങ്ങളോട് സൗഹാർദ്ധപരമായി വിയോജിക്കുവാനും, ക്രിസ്തീയ മതവിശ്വാസം സംരക്ഷിച്ചുകൊണ്ട് ഉറച്ച നിലപാടെടുത്ത് ജീവിക്കുന്നതിനും എല്ലാ മതവിഭാവക്കാർക്കും എന്നപോലെ ക്രിസ്ത്യാനിക്കും ഇന്ത്യൻ ഭരണഘടന സ്വാതന്ത്ര്യം തന്നിട്ടുണ്ട്………അത് നാം ഉപയോഗിക്കുക .
ഇസ്ലാം മതസ്ഥരുടെ പ്രമാണങ്ങൾ അനുസരിച്ച് അവർക്ക് ഹലാൽ ഭക്ഷണം മാത്രമേ കഴിക്കാൻ പാടുള്ളൂവെങ്കിൽ നമ്മുടെ പ്രമാണങ്ങൾ അനുസരിച്ച് നമുക്ക് അന്യദേവന്മാർക്ക് ബലിയർപ്പിക്കപെട്ടത് കഴിക്കാൻ പാടില്ല അത്രയേ ഉള്ളൂ .
വിശുദ്ധമായിരിക്കണം ഈ വർഷത്തെ ക്രിസ്മസ്. അതുകൊണ്ടുതന്നെ ഹലാൽ മാംസവും ഹലാൽ മുദ്രരണം ചെയ്ത ക്രിസ്മസ് കേക്കുകളും മറ്റ് ഹലാൽ ഉൽപ്പന്നങ്ങളും പൂർണ്ണമായും ഒപ്പം നമ്മെ അവിശ്വാസികളും വഴിപിഴച്ചവരുമായി കാണുന്നവർ തൊഴിൽ ചെയ്യുന്ന ബേക്കറികളിൽ നിന്നും ഉള്ള ഉൽപ്പന്നങ്ങളും ഈ ക്രിസ്മസിൽ ബഹിഷ്കരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക