കൊച്ചി : കുപ്രസിദ്ധ ഗുണ്ടയും യുഎപിഎ ഉൾപ്പടെ നിരവധി കേസുകളിലെ പ്രതിയുമായ യുവാവ് പിടിയിൽ. മലപ്പുറം പെരുമ്പടപ്പ് വെളിയങ്കോട് താന്നിത്തുറക്കൽ വീട്ടിൽ ഷംനാദ് (35)നെയാണ് കേരള ആൻ്റി ടെററിസ്റ്റ് സ്ക്വാഡിന്റെ സഹായത്തോടെ തൃശൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്.
എടിഎസ് ഡിഐജി പുട്ട വിമലാദിത്യയ്‌ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശിലെ നേപ്പാൾ ബോർഡറിൽ വച്ചാണ് പിടികൂടിയത്. വധശ്രമം ഉൾപ്പടെ ഇരുപത്തിരണ്ട് കേസുകളിലെ പ്രതിയാണ് ഷംനാദ്. 2023 ആഗസ്ത് 17 ന് വെളിയംകോട് സ്വദേശി മുഹമ്മദ് ഫായിസിനെ വധിക്കാൻ ശ്രമിച്ചതിന് തൃശൂർ സിറ്റിയിലെ വടക്കേക്കാട് പോലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്.
ഈ കേസിന് ശേഷം വടക്കേ ഇന്ത്യയിലും നേപ്പാളിലും മാറി മാറി ഒളിവിൽ കഴിയുകയായിരുന്നു. 2016ൽ വിജിലൻസ് ചമഞ്ഞ് പെരുമ്പാവൂരിലെ ഒരു വീട്ടിൽക്കയറി സ്വർണ്ണാഭരണങ്ങളും മറ്റും കവർച്ച ചെയ്ത കേസിലെ പ്രധാന പ്രതിയാണ് ഇയാൾ. ഈ കേസ് കേരള ആൻ്റി ടെററിസ്റ്റ് സ്ക്വാഡ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളതാണ്.
തുടർന്ന് ജാമ്യത്തിലറങ്ങിയ ശേഷമാണ് വടക്കേക്കാട് കേസിൽ ഉൾപ്പെട്ട് ഒളിവിൽ പോയത്. തടിയൻ്റവിട നസീർ ഉൾപ്പെട്ട തീവ്രവാദ ശൃംഗലയുമായി അടുത്തബന്ധമുണ്ടായിരുന്നയാളാണ്. ഇയാളെ ഒളിവിൽ കഴിയാൻ സഹിയച്ചവരെക്കുറിച്ച് ആൻ്റി ടെററിസ്റ്റ് സ്ക്വാഡ് അന്വേഷിച്ചു വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക