Kerala

വി ഡി സതീശന് വിവരദോഷവും ചരിത്ര ബോധമില്ലായ്മയും: ആര്‍എസ്എസ് – എന്‍എസ്എസ് അടുപ്പം അക്കമിട്ടുനിരത്തി സന്ദീപ് വാചസ്പതി

Published by

തിരുവനന്തപുരം: സംഘ പരിവാറിനെ അകറ്റി നിര്‍ത്തിയ സംഘടനയാണ് എന്‍ എസ് എസ് എന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനയെ പൊളിച്ച് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. ആര്‍എസ്എസ് – എന്‍എസ്എസ് നേതൃത്വങ്ങള്‍ തമ്മിലുള്ള അടുപ്പം അക്കമിട്ടുനിരത്തിയ സന്ദീപ് വിവരദോഷവും ചരിത്ര ബോധമില്ലായ്മയും പ്രതിപക്ഷ നേതാവിന് എന്ന് മാത്രമല്ല ആര്‍ക്കും ഭൂഷണമല്ലന്നും പറയുന്നു.

‘ ആര്‍എസ്എസ് സര്‍ സംഘചാലകായിരുന്ന ഗുരുജിയുടെ നിര്‍ദ്ദേശ പ്രകാരം കന്യാകുമാരി വിവേകാനന്ദപ്പാറയില്‍ സ്മാരകം നിര്‍മ്മിക്കാന്‍ എത്തിയ ആര്‍എസ്എസ് സര്‍കാര്യവാഹായിരുന്ന ഏകനാഥറാനഡെ രൂപീകരിച്ച വിവേകാനന്ദ സ്മാരക സേവാസമിതിയുടെ രണ്ടാമത്തെ അധ്യക്ഷന്‍ മന്നത്ത് പത്മനാഭന്‍ ആയിരുന്നു. മന്നം രോഗശയ്യയില്‍ ആയപ്പോള്‍ ഗുരുജി പെരുന്നയിലെത്തി എന്‍എസ്എസ് സ്ഥാപകനെ സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.

വി ഡി സതീശന്റെ പാര്‍ട്ടി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ നേരിടാന്‍ ആര്‍എസ്എസ് രൂപീകരിച്ച ലോക് സംഘര്‍ഷ സമിതിയുടെ അധ്യക്ഷന്‍ മറ്റൊരു എന്‍എസ്എസ് സെക്രട്ടറി ആയിരുന്ന എം.പി മന്മഥന്‍.

സംഘപരിവാര്‍ സംഘടനയായ കേരള ക്ഷേത്രസംരക്ഷണ സമിതി സ്ഥാപിച്ചത് എന്‍എസ്എസ് സ്ഥാപക പ്രസിഡന്റ് ആയിരുന്ന കെ.കേളപ്പന്‍..

ആര്‍എസ്എസ് നേതാവ് അല്ലങ്കിലും വി. ഡി സതീശനും കൂട്ടരും സംഘിപ്പട്ടം ചാര്‍ത്തി കൊടുക്കുന്ന വീര സവര്‍ക്കറെ എന്‍എസ്എസ് രജത ജൂബിലി വര്‍ഷമായ 1940 ല്‍ പെരുന്നയില്‍ എത്തിച്ചതും മന്നത്ത് പത്മനാഭന്‍ചരിത്രം അറിയില്ലെങ്കില്‍ പഠിക്കുക തന്നെ വേണം. ദയവ് ചെയ്ത് നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കരുത്.’ സന്ദീപ് വാചസ്പതി ഫേസ് ബുക്കില്‍ കുറിച്ചു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക