ലണ്ടന്‍: ഇംഗ്ലണ്ടിനായി ലോകകപ്പ് ഫുട്ബോള്‍ കിരീടം നേടിയ ഏക ടീമില്‍ അംഗമായിരുന്ന ജോര്‍ജ്ജ് ഈസ്തം(88) അന്തരിച്ചു. 1966ല്‍ ജര്‍മനിയെ തോല്‍പ്പിച്ചാണ് ഇംഗ്ലണ്ടില്‍ ഒരേയൊരു തവണ ഫുട്ബോള്‍ ലോക കിരീടം നേടിയത്.
അന്നത്തെ ഫൈനല്‍ മത്സരത്തില്‍ ജോര്‍ജ്ജ് ഈസ്തം കളിച്ചിരുന്നില്ല. പക്ഷെ പരിശീലകന് സര് ആല്‍ഫ് റംസിയുടെ ടീമില്‍ അംഗമായിരുന്നു. ലോകകപ്പിന് മുമ്പേ 1996ല്‍ ഡെന്മാര്ക്കിനെതിരെ നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്ബോളാണ് രാജ്യത്തിനായി കളിച്ച അവസാന മത്സരം. 1963ല്‍ ബ്രസീലിനെതിരെയാണ് ഈസ്തം അരങ്ങേറ്റം കുറിച്ചത്.
ക്ലബ്ബ് ഫുട്ബോളില്‍ ന്യൂകാസില്‍ യുണൈറ്റഡ്, ആഴ്സണല്‍, സ്റ്റോക്ക് എന്നീ ടീമുകള്‍ക്കായാണ് ഈസ്തം കളിച്ചുകൊണ്ടിരുന്നത്. 1972ല്‍ ചെല്‍സിയെ ഫൈനലില്‍ തോല്‍പ്പിച്ച് സ്റ്റോക്ക് ജേതാക്കളായ മത്സരത്തില്‍ ഈസ്തം കളിച്ചിരുന്നു. 1977-78 കാലത്ത് സ്റ്റോക്കിന്റെ മാനേജര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്ലബ്ബ് ഫുട്ബോളില്‍ കളിക്കാരുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് കോടതി നടപടികള്‍ക്ക് വിധേയനായിട്ടുണ്ട്. ബ്രിട്ടീഷ് ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റ് പരിഷ്കരണത്തിന് മുമ്പായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: