കൊച്ചി: ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരെ രൂക്ഷമായ സൈബര്‍ ആക്രണം നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു.
പൊതുസ്ഥലങ്ങളിലെ അനധികൃത ഫഌക്‌സ് ബോര്‍ഡുകളും കൊടി, തോരണങ്ങളും നീക്കണമെന്ന ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവിന് പിന്നാലെ അധികൃതര്‍ കര്‍ശന നടപടികള്‍ ആരംഭിച്ചതോടെ സാമൂഹിക മാധ്യമങ്ങളിലൂടെ ചിലര്‍ അദ്ദേഹത്തിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി രംഗത്തുവരികയായിരുന്നു.
സംഭവത്തില്‍ ഹൈക്കോടതി അഭിഭാഷകനായ കുളത്തൂര്‍ ജയ്‌സിങ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സൈബര്‍ ക്രൈം പോലീസ് ആണ് കേസെടുത്തത്. അസി. കമ്മിഷണര്‍ എം.കെ. മുരളിക്കാണ് അന്വേഷണ ചുമതല. ഹര്‍ജി പരിഗണിച്ച് വിധിന്യായം പുറപ്പെടുവിച്ചതിന്റെ പേരില്‍ ജസ്റ്റിസിനെ മോശക്കാരനായി ചിത്രീകരിച്ച് സൈബര്‍ ആക്രമണം നടത്തുന്നത് ഗുരുതര കുറ്റകൃത്യമാണ്. അപകീര്‍ത്തിപ്പെടുത്തല്‍, കലാപം ഉണ്ടാക്കാനുള്ള ശ്രമം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക