കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ ശബരിമല തീര്‍ത്ഥാടകരായ ആന്ധ്രാ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു.
5 പേര്‍ക്ക് പരിക്കേറ്റു. ആന്ധ്രയിലെ പ്രകാശം സ്വദേശികളായ മണികണ്ഠന്‍ (28), ആത്തേ ശ്രീനിവാസലു (45), ശ്രീമന്‍ നാരായണ (38), ഇദ്ദേഹത്തിന്റെ മകള്‍ ലക്ഷ്മി റിഷിത (10), ഡ്രൈവര്‍ റെഡ്ഢി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ല.
കാഞ്ഞിരപ്പള്ളി ജംഗ്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പെണ്‍കുട്ടിയടക്കം 5 പേരാണ് കാറിലുണ്ടായിരുന്നത്. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് കാറില്‍ നിന്നും തീര്‍ത്ഥാടകരെ ആശുപത്രിയിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക