ന്യൂദൽഹി: മദ്യനയ അഴിമതി കേസിൽ ദൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഇഡിക്ക് അനുമതി നൽകി ലഫ്റ്റനൻ്റ് ഗവർണർ വികെ സക്സേന. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
2002 ഡിസംബറിലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം പ്രോസിക്യൂഷന് അനുമതി നൽകണമെന്നാണ് ഇഡിയുടെ ആവശ്യം. അന്വേഷണ ഏജൻസി ഇതിനായി കൃത്യമായ രേഖകൾ ഗവർണർക്ക് സമർപ്പിച്ചുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേ സമയം കഴിഞ്ഞ സെപ്റ്റംബറിൽ അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. അതേ സമയം ദൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെയാണ് മദ്യനയ അഴിമതിക്കേസ് മുൻ മുഖ്യന് വീണ്ടും തലവേദന സൃഷ്ടിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: