Kerala

നാടകത്തില്‍ നിന്ന് വന്നവര്‍ ഏതു പ്രതിസന്ധിയിലും ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി ഒപ്പം നില്‍ക്കുന്നവരെന്ന് ലാല്‍ ജോസ്

Published by

പാലക്കാട് : നാടകത്തില്‍ നിന്ന് വന്നവര്‍ക്ക് മറ്റ് സിനിമക്കാരേക്കാള്‍ സിനിമാ നിര്‍മ്മാണത്തിന്റെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാന്‍ കഴിയുന്നുണ്ടെന്ന് സംവിധായകന്‍ ലാല്‍ ജോസ്. സിനിമാക്കാര്‍ക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടായാല്‍ അപ്പോള്‍ അഭിനയം നിര്‍ത്തിപ്പോകും. എന്നാല്‍ ഒരിക്കലും നാടകക്കാര്‍ അങ്ങനെ ചെയ്യില്ല. എന്ത് ബുദ്ധിമുട്ടു സഹിച്ചും തുടങ്ങിവെച്ച ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചിട്ടേ അവര്‍ പോകൂ എന്നും നാടകത്തില്‍ അഭിനയിച്ചിട്ടുള്ളവര്‍ക്ക് മാത്രമേ അങ്ങനെ ചിന്തിക്കാനും പെരുമാറാനും കഴിയൂ എന്നും ലാല്‍ ജോസ് പറഞ്ഞു.കഴിഞ്ഞദിവസം അന്തരിച്ച സ്വഭാവനടി മീനാ ഗണേശ് അമ്മ മരിച്ച വാര്‍ത്ത അറിഞ്ഞിട്ടും അഭിനയം പൂര്‍ത്തിയാക്കിയ ശേഷം മാത്രമാണ് മടങ്ങിയെത്തുന്ന കാര്യം അനുസ്മരിക്കുകയായിരുന്നു ലാല്‍ ജോസ്. മീശ മാധവന്‌റെ ലൊക്കേഷനിലായിരുന്നു ഈ സംഭവം.ഷൊര്‍ണൂരിലെ ലൊക്കേഷനില്‍ കുറച്ചു ഷൂട്ടിംഗ് കൂടെ ബാക്കിയുള്ളപ്പോഴാണ് മീനാ ഗണേശന്റെ അമ്മ മരിച്ച വാര്‍ത്ത അറിയുന്നത്. ബുദ്ധിമുട്ട് ഉണ്ടെങ്കിലും അവരോട് വീട്ടില്‍ പോയിക്കൊള്ളാന്‍ സംവിധായകന്‍ എന്ന നിലയ്‌ക്ക് ഞാന്‍ പറഞ്ഞു. എന്നാല്‍ യൂണിറ്റിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കി തുടങ്ങിവച്ച അഭിനയം പൂര്‍ത്തിയാക്കിയ ശേഷം മാത്രമാണ് മീന ഗണേഷ് മടങ്ങിയെതെന്ന് ലാല്‍ ജോസ് പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by