Kerala

യുവാവിന്റെ ആത്മഹത്യ : കട്ടപ്പനയിൽ ഇന്ന് ഹർത്താൽ : ബാങ്കിനെതിരെ കനത്ത പ്രതിഷേധം

ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് ഹര്‍ത്താല്‍

Published by

ഇടുക്കി : ബാങ്കിന് മുന്നിൽ വ്യാപാരിയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കട്ടപ്പനയില്‍ ഇന്ന് ഹര്‍ത്താല്‍. ഉച്ചയ്‌ക്ക് ഒരു മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് ഹര്‍ത്താല്‍. ബിജെപിയും കോണ്‍ഗ്രസുമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

വ്യാപാരികളും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കട്ടപ്പന സ്വദേശിയും വ്യാപാരിയുമായ സാബു ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഭാര്യയുടെ ചികിത്സയ്‌ക്കായി പണം ആവശ്യപ്പെട്ടണ് സാബു ബാങ്കില്‍ എത്തുന്നത്. 35 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. 14 ലക്ഷം തിരികെ നല്‍കി. രണ്ട് ലക്ഷം രൂപയായിരുന്നു സാബു കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്.

എന്നാല്‍ ജീവനക്കാര്‍ പണം നല്‍കാന്‍ തയ്യാറായില്ല. ഇതില്‍ മനംനൊന്തായിരുന്നു സാബു ജീവനൊടുക്കിയത്. കട്ടപ്പന റൂറല്‍ ഡെവലപ്പ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുമ്പിലാണ് സാബു ജീവനൊടുക്കിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by