ആലപ്പുഴ: ഇസ്ലാമിക ഭീകരവാദത്തിനെതിരെ തൊണ്ണൂറുകളില്‍ സംഘപരിവാര്‍ സംഘടനകള്‍ ചൂണ്ടിക്കാട്ടിയതു തന്നെയാണ് കേരളത്തിലടക്കം ഇന്ന് നടക്കുന്നതെന്ന് ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍. പി. രാധാകൃഷ്ണന് പറഞ്ഞു. ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനജാഗ്രത സദസില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രണ്‍ജീത് ശ്രീനിവാസനെ വധിക്കാനുള്ള പശ്ചാത്തലം ഒരുക്കിക്കൊടുത്തത് കേരളത്തിലെ ഇടതുവലതു മുന്നണികളുടെ നിലപാടുകളാണ് എന്ന കാര്യം പൊതു സമൂഹം മനസിലാക്കണം.
കേരളത്തെ കാശ്മീരാക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കാനുള്ള ധൈര്യം മതഭീകരവാദികള്‍ക്ക് കിട്ടിയതും എങ്ങിനെയെന്ന് ചിന്തിക്കണം. സിനിമ എന്നത് ഇസ്ലാമിക വിരുദ്ധമാണന്ന് പറഞ്ഞ് മലപ്പുറത്തെ തീയേറ്ററുകള്‍ കത്തിച്ച ഭീകരവാദികളാണ് സിനിമാ മേഖലയില്‍ മട്ടാഞ്ചേരി മാഫിയ എന്ന പേരില്‍ പണം ഉണ്ടാക്കുന്നത്. 1921ലെ മാപ്പിള ലഹളയെ കര്‍ഷക സമരമാക്കി മാറ്റിയും, കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ ജയിലില്‍ പോയ മദനിയെ ഇറക്കാന്‍ നിയമസഭയില്‍ 140 പേരും ഒരുമിച്ച് പ്രമേയം പാസാക്കിയതും ആരും മറക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു .
ബലിദാന ദിനാചരണത്തോടനുബന്ധിച്ച് ആലപ്പുഴ വെള്ളക്കിണറിലെ വീട്ടില്‍ നടന്ന ചടങ്ങില്‍ ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന് എസ്. സേതുമാധവന്, രണ്‍ജീത്തിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
ആര്‍എസ്എസ് ജില്ലാ സംഘചാലക് കേണല്‍ എന്‍. എസ്. റാംമോഹന്, ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത ബാലവിദ്യാര്‍ത്ഥി പ്രമുഖ് ചീ. വേ. ശ്രീനിഷ്, ശബരിഗിരി വിഭാഗ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എ. വി. ഷിജു, ജില്ലാ കാര്യവാഹ് കെ. പി. ഗിരീഷ്, വിഎച്ച്പി ജില്ലാ സംഘടനാ സെക്രട്ടറി സി. ഉദയന്‍, ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍. പി. രാധാകൃഷ്ണന്, ജനറല്‍ സെക്രട്ടറി പൂങ്കുളം സതീശ്, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപന്, ജില്ലാ പ്രസിഡന്റ് എം. വി. ഗോപകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വിമല്‍ രവീന്ദ്രന്, അരുണ്‍ അനിരുദ്ധന്, ജില്ലാ വൈസ് പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാര്‍, ജില്ലാ സെക്രട്ടറി ജി. വിനോദ് കുമാര്‍, മണ്ഡലം പ്രസിഡന്റ് ആര്. കണ്ണന്, വിവിധ ക്ഷേത്ര സംഘടനകളുടെ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
രാവിലെ ആലപ്പുഴ നഗരത്തില്‍ നടന്ന ശ്രദ്ധാഞ്ജലി സാംഘിക്കിലും എസ്. സേതുമാധവന് പങ്കെടുത്തു. ബിജെപി, ഒബിസി മോര്‍ച്ച, ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം, അഭിഭാഷക പരിഷത്ത് എന്നിവയുടെ നേതൃത്വത്തില്‍ വിവിധ പ്രദേശങ്ങളില്‍ രണ്‍ജീത് ശ്രീനിവാസന് അനുസ്മരണവും, പുഷ്പാര്‍ച്ചനയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: