Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാലിന്യങ്ങള്‍ക്കൊപ്പം രോഗികളുടെ വിവരങ്ങളും; പ്രതിഷേധവുമായി ബിജെപി തമിഴ്‌നാട് ഘടകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2024, 06:43 am IST
in India

ചെന്നൈ: കേരളത്തിലെ ആശുപത്രികളില്‍ നിന്നുള്ള മെഡിക്കല്‍ മാലിന്യങ്ങള്‍ക്കൊപ്പം രോഗികളുമായി ബന്ധപ്പെട്ട വിവരങ്ങളും തമിഴ്‌നാട്ടില്‍ തള്ളുന്നതായി പ്രദേശവാസികള്‍ ആരോപിച്ചു.

തിരുനെല്‍വേലിയിലെ ജലാശയങ്ങളിലും ജനവാസമേഖലയ്‌ക്ക് പുറത്തുള്ള ഇടങ്ങളിലുമാണ് മാലിന്യം ഉപേക്ഷിക്കുന്നത്. ഉപയോഗിച്ച സിറിഞ്ചുകള്‍, കൈയുറകള്‍, മാസ്‌ക്, മരുന്നുകുപ്പികള്‍ എന്നിവയ്‌ക്കൊപ്പം രോഗികളുടെ ഭക്ഷണക്രമത്തിന്റയും ആശുപത്രികളില്‍ നല്കുന്ന സമ്മതപത്രത്തിന്റെയും രേഖകളും ഇക്കൂട്ടത്തിലുണ്ട്. തിരുനെല്‍വേലിയിലെ പേപ്പര്‍ മില്ലുകളില്‍ നിന്ന് കേരളത്തിലേക്ക് പോകുന്ന ലോറികള്‍ മടങ്ങിവരുമ്പോള്‍ മെഡിക്കല്‍ മാലിന്യവും കടത്തുന്നു എന്നാണ് നാട്ടുകാരുടെ പരാതി.

സംഭവത്തില്‍ പ്രതിഷേധവുമായി ബിജെപി തമിഴ്‌നാട് ഘടകം രംഗത്ത് വന്നു. തമിഴ്നാടിനെ കേരളത്തിന്റെ മാലിന്യം തള്ളാനുള്ള കേന്ദ്രമാക്കി ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം സര്‍ക്കാര്‍ മാറ്റിയിരിക്കുകയാണെന്ന് ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ ആരോപിച്ചു.

ബയോമെഡിക്കല്‍ മാലിന്യങ്ങള്‍, പ്ലാസ്റ്റിക്, മാംസ ഉത്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള അനധികൃത കടത്തലും സംസ്‌കരണവും തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു.

ഇനിയും ഇതേ പോലെയുള്ള സംഭവങ്ങള്‍ തുടര്‍ന്നാല്‍, പൊതുജനങ്ങളെ കൂട്ടി, ഈ ജൈവ മാലിന്യങ്ങള്‍, ആശുപത്രി മാലിന്യങ്ങള്‍ എന്നിവ ലോറികളില്‍ കയറ്റി, കേരളത്തിലേക്ക് കൊണ്ടുപോകും. ആദ്യം ലോറിയില്‍ താനും ഉണ്ടാകുമെന്ന് അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു.

തമിഴ്നാട് തിരുനെൽവേലിയിൽ ആശുപത്രിമാലിന്യങ്ങൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ആർസിസിയുടെ വിശദീകരണം.

തിരുവനന്തപുരം: ആശുപത്രി മാലിന്യങ്ങൾ സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്യാൻ ഫലപ്രദമായ സംവിധാനങ്ങൾ ആർ.സി.സി സ്വീകരിച്ചിട്ടുണ്ട്. ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി ബയോമെഡിക്കൽ മാലിന്യങ്ങളുൾപ്പെടെ വേർതിരിച്ച് സംസ്കരിക്കുന്നതിനുള്ള നടപടികൾ ആർ.സി.സി നടപ്പിലാക്കുന്നു.

സുരക്ഷിതവും കാര്യക്ഷമവുമായ മാലിന്യ നിർമാർജനം ഉറപ്പാക്കുന്നതിന്, RCC സ്വീകരിച്ച നടപടികൾ
പൊതുമാലിന്യങ്ങൾ: ആശുപത്രിയിലെ പൊതുമാലിന്യങ്ങൾ ശേഖരിച്ച് സംസ്ക്കരിക്കുന്നത് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റേയും കേരള ശുചിത്വ മിഷന്റേയും അംഗീകാരമുള്ള സുനേജ് ഇക്കോ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് ആണ്.
പുനരുപയോഗിക്കാവുന്ന ഖരമാലിന്യങ്ങളും അവശിഷ്ടങ്ങളും: ടെണ്ടറിലൂടെ തിരഞ്ഞെടുത്ത വെണ്ടർമാരാണ് പുനരുപയോഗിക്കാവുന്ന മാലിന്യങ്ങൾ ശേഖരിക്കുന്നത്.
ഭക്ഷണ മാലിന്യങ്ങൾ: ഒരു പ്രാദേശിക പന്നി ഫാമുമായുള്ള കരാറിലൂടെ  സംസ്കരിക്കുന്നു
ബയോമെഡിക്കൽ വേസ്റ്റ്: മലിനമായ പ്ലാസ്റ്റിക്, ഷാർപ്പ്, ക്ലിനിക്കൽ മാലിന്യങ്ങൾ എന്നിവയുൾപ്പെടെയുള്ള ബയോമെഡിക്കൽ മാലിന്യങ്ങൾ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (IMA) കീഴിൽ പ്രവർത്തിക്കുന്ന IMAGE എന്ന സംഘടനയാണ് ശേഖരിച്ച് സംസ്കരിക്കുന്നത്.

ബയോമെഡിക്കൽ മാലിന്യങ്ങളുടെ നിർമാർജനത്തിൽ പോളിസികളും പ്രോട്ടോക്കോളുകളും പാലിക്കുന്നത് ഉറപ്പുവരുത്തുന്നുണ്ട്. മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ ഹോസ്പിറ്റൽ ഇൻഫെക്ഷൻ കൺട്രോൾ കമ്മിറ്റിയുടെ (HICC) മേൽനോട്ടത്തിലും നിയന്ത്രണത്തിലുമാണ് നടത്തുന്നത്. മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പാലിക്കുന്നതിൽ ആശുപത്രിയുടെ ഭാഗത്തുനിന്നും പിഴവുണ്ടായിട്ടില്ല. തമിഴ്നാട് തിരുനെൽവേലിയിൽ ആശുപത്രിമാലിന്യങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ആർ.സി.സിക്ക് ഉത്തരവാദിത്തമില്ലെന്നും അറിയിക്കുന്നു.

Tags: K AnnamalaiBjp TamilnaduPatient informationhospital wastesTamil Nadu border
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ അണ്ണാ , ദാരിദ്ര്യം കാരണം താലി വരെ പോയി ‘ ; അണ്ണാമലൈയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ധനലക്ഷ്മി ; പുതിയ സ്വർണ്ണ താലി സമ്മാനിച്ച് അണ്ണാമലൈ

India

പാർട്ടി എന്നെ ഏൽപ്പിച്ച ജോലിയാണ് ഞാൻ ചെയ്യുന്നത് ; എൻഡിഎയിലേയ്‌ക്ക് കൂടുതൽ പേർ എത്തുകയാണ് ; അഭ്യൂഹങ്ങൾ തള്ളി കെ അണ്ണാമലൈ

News

ഹിന്ദുമതത്തിന് അനുകൂലമായി സംസാരിച്ച ജസ്റ്റിസ് ശ്രീമതിയെയും ഇമ്പീച്ച്മെന്റ് ചെയ്യുമോ : നിങ്ങളുടെ പ്രതികാരം കൊണ്ട് ഞങ്ങളുടെ വിശ്വാസങ്ങളെ തകർക്കാനാകില്ല

India

‘ താക്കറെ അണ്ണന് കുറച്ച് രസമലായ് എടുക്കട്ടെ ‘ ; ബി എം സി തെരഞ്ഞെടുപ്പിൽ അണ്ണാമലൈയെ കളിയാക്കിയ രാജ് താക്കറെയെ പരിഹസിച്ച് സോഷ്യൽ മീഡിയ

India

അണ്ണാമലൈ സീറോ ആണെന്ന് ആദിത്യ താക്കറെ; സമൂഹമാധ്യമങ്ങളില്‍ അണ്ണാമലൈയുടെ വിദ്യഭ്യാസമികവിന്റെ പട്ടിക വൈറലായി പ്രചരിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.