Categories: News

ജോര്‍ജ്ജ് കുര്യന്റെ ഔദ്യോഗിക വസതിയില്‍ ക്രിസ്തുമസ് ആഘോഷം: പ്രധാനമന്ത്രി പങ്കെടുത്തു

Published by

ന്യൂദല്‍ഹി: കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്റെ ഔദ്യോഗിക വസതിയില്‍ ക്രിസ്തുമസ് ആഘോഷിച്ചു. നക്ഷത്രവിളക്കുകള്‍ തൂക്കിയും പുല്‍ക്കൂട് ഒരുക്കിയും നടന്ന ആഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു.

ജെ പി നദ്ദ, പി ടി ഉഷ, എസ് സോമനാഥ്, എല്‍. മുരുകന്‍, രാജീവ് ചന്ദ്രശേഖര്‍, അല്‍ഫോന്‍സ് കണ്ണന്താനം,ഷൈനി വില്‍സണ്‍, ഔസേപ്പച്ചന്‍, സന്തോഷ് ജോര്‍ജ്ജ് കുളങ്ങര സീറോ മലബാര്‍ സഭയുടെ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, യാക്കോബായ സഭയുടെ കേരള തലവന്‍ ബിഷപ്പ് ജോസഫ് ഗ്രിഗോറിയോസ്, ക്‌നാനായ യാക്കോബായ സഭാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസ്, ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ മോഡറേറ്റര്‍ ബിഷപ്പ് ബിജയ നായക്,, ഇന്ത്യയിലെയും തെക്കന്‍ ഗള്‍ഫ് രാജ്യങ്ങളിലെയും കല്‍ദായ സുറിയാനി സഭയുടെ മെത്രാപ്പോലീത്ത ബിഷപ് മാര്‍ അവ്ജിന്‍ കുര്യാക്കോസ്, മലബാര്‍ സ്വതന്ത്ര സുറിയാനി സഭ ബിഷപ് സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത, ബിലീവേഴ്‌സ് ചര്‍ച്ചിന്റെ തലവന്‍ ബിഷപ് സാമുവല്‍ മാത്യു, സീറോ മലബാര്‍ ഫരീദാബാദ് ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, ലത്തീന്‍ രൂപത ബിഷപ്പ് സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ഡല്‍ഹി ഓര്‍ത്തഡോക്‌സ് ഭദ്രാസനാധിപന്‍ ഡോ യൂഹാനോന്‍ മാര്‍ ദിമെത്രിയോസ് മെത്രാപ്പോലീത്ത, ഡല്‍ഹിമാര്‍ത്തോമാ ചര്‍ച്ച് ബിഷപ്പ് സക്കനാസ് മാര്‍ അപ്രേം എപ്പിസ്‌കോപ്പ, ഡല്‍ഹി യാക്കോബായ സഭ ബിഷപ്പ് യൂസിബിയസ് കുര്യാക്കോസ്, മത്തഡിസ്റ്റ് ചര്‍ച്ച് ബിഷപ്പ് സുബോധ് മൊണ്ടല്‍, ബിഷപ്പ് ജോസഫ് മാര്‍ ഇവാനിയോസ്, ബിഷപ്പ് ജോസഫ് പുളിക്കല്‍ കാഞ്ഞിരപ്പള്ളി,ബിഷപ്പ് പ്രിന്‍സ് പാണേങ്ങാടന്‍ ദേവസ്സി, ബിഷപ് സജി ജോര്‍ജ് നെല്ലിക്കുന്നേല്‍, ബിഷപ്പ് റാഫി മഞ്ഞളി,ബിഷപ്പ് മാര്‍ വിന്‍സെന്റ് നെല്ലായിപ്പറമ്പില്‍,മോണ്‍സിഞ്ഞോര്‍ വര്‍ഗീസ് വള്ളിക്കാട്ട്, റവ. ഡോ. ഡി.ജെ. അജിത് കുമാര്‍,ഫാ. സജിമോന്‍ ജോസഫ് കോയിക്കല്‍. ഫാ.എബ്രഹാം മാത്യു, ഫാ.ഷിനോജ്, ഫാ റോഡ്രിഗസ് റോബിന്‍സണ്‍ സില്‍വസ്റ്റര്‍ ,ഫാ. ജോസ് അലറിക്കോ കാര്‍വാലോ, ഫാ ബെന്റോ റോഡ്രിഗസ തുടങ്ങിയവരും  പങ്കെടുത്തു.
.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by