ന്യൂദല്‍ഹി: രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറിനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയം സര്‍ക്കാര്‍ തള്ളി. ജഗ്ദീപ് ധന്കറിന്റെ കീര്‍ത്തി ഇല്ലാതാക്കാക്കുക എന്ന ഗൂഢലക്ഷ്യത്തോടെ കൊണ്ടുവന്നതാണ് ഈ അവിശ്വാസപ്രമേയമെന്നും രാജ്യസ ഭാ ഉപാധ്യകന്‍ ഹരിവംശ് പറഞ്ഞു.
“ദുരുദ്ദേശ്യത്തോടെ അവതരിപ്പിച്ചതാണ് ഈ അവിശ്വാസപ്രമേയം. ഇത്തരം ഒരു പ്രമേയം അവതരിപ്പിക്കുന്നതിന് 14 ദിവസം മുന്‍പേ നോട്ടീസ് നല്‍കണമെന്ന കീഴ്വഴക്കമുണ്ട്. അത് കോണ്‍ഗ്രസ് ചെയ്തില്ല.”-രാജ്യസബാ ഉപാധ്യകന്‍ ഹരിവംശ് പറഞ്ഞു. 60 എംപിമാരുടെ ഒപ്പു വേണമെന്ന നിയമം മാത്രമാണ് പാലിച്ചത്.
രാജ്യസഭാ അധ്യക്ഷനെ ഇംപീച്ച് (പരസ്യവിചാരണ) ചെയ്യാനുള്ള പ്രമേയം രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറിനെ അപകീര്‍ത്തിപ്പെടുത്തുക, രാജ്യത്തെ ഭരണഘടനാസ്ഥാപനങ്ങളെ നിന്ദിക്കുക എന്നീ ദുരുദ്ദേശ്യങ്ങളോടെ മാത്രം കോണ്‍ഗ്രസ് കൊണ്ടുവന്നതാണെന്നും രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.സി. മോദി പറഞ്ഞു. തൃണമൂലും ആം ആദ്മിയും സമാജ് വാദി പാര്‍ട്ടിയും മാത്രം പിന്തുണച്ച ഈ അവിശ്വാസപ്രമേയം ഒരിയ്‌ക്കലും പാസാകില്ലായിരുന്നു. കാരണം ബിജു ജനതാദള്‍, ആന്ധ്രയിലെ വൈഎസ് ആര്‍ കോണ്‍ഗ്രസ് എന്നിവര്‍ എന്‍ഡിഎ സര്‍ക്കാരിനെ പിന്തുണച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക