Kerala

മുംബൈ ബോട്ടപകടം; മലയാളി കുടുംബവും ഉൾപ്പെട്ടതായി സൂചന, പരിക്കേറ്റ ആറു വയസുകാരൻ ചികിത്സയിൽ, മാതാപിതാക്കൾക്കായി തെരച്ചിൽ

Published by

മുംബൈ: ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപം മുംബൈ തീരത്തുണ്ടായ ബോട്ടപകടത്തിൽ മലയാളി കുടുംബവും ഉൾപ്പെട്ടതായി സൂചന. അപകടത്തിൽ പരിക്കേറ്റ്, നവി മുംബൈയിലെ ഉറാനിലുള്ള ജെ.എൻ.പി.ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആ റു വയസുകാരന്റെ മൊഴിയാണ് ഈ സൂചന നൽകിയത്. ബോട്ടിലുണ്ടായിരുന്ന തന്റെ മാതാപിതാക്കളെ കാണാനില്ലെന്ന് കുട്ടി പോലീസിനോട് പറഞ്ഞു.

കേരളത്തിൽനിന്ന് വിനോദസഞ്ചാരത്തിനായി മുംബൈയിൽ എത്തിയ മലയാളി ദമ്പതിമാർ അപകടത്തിൽപ്പെട്ടത്. മലയാളി ദമ്പതിമാർ എവിടെയെങ്കിലും ചികിത്സയിലുണ്ടോ എന്നതുൾപ്പടെ പോലീസ് പരിശോധിക്കുന്നുണ്ട്. ഇവരെ കണ്ടെത്തുന്നതിനായി പോലീസിനൊപ്പം മുംബൈയിലെ മലയാളി കൂട്ടായ്മകളും രംഗത്തുണ്ട്. ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

അപകടത്തിൽ പരിക്കേറ്റ 101 പേരെ ആറോളം ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റാ ദ്വീപിലേക്ക് പോയ നീല്‍കമല്‍ എന്ന യാത്ര ബോട്ടാണ് ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ അപകടത്തിൽപ്പെട്ടത്. യാത്ര ബോട്ടിലേക്ക് ആറുപേര്‍ സഞ്ചരിച്ചിരുന്ന നാവികസേനയുടെ സ്പീഡ് ബോട്ട് ഇടിച്ചുകയറുകയായിരുന്നു. നൂറിലധികം പേരാണ് യാത്രാബോട്ടിലുണ്ടായിരുന്നത്. ഇതില്‍ 13 പേര്‍ മരിക്കുകയും 101 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by