India

ലോക ആയുര്‍വേദ കോണ്‍ഗ്രസ്: സമാഹരിച്ചത് 1273 കോടിയുടെ വ്യാപാര ഇടപാട്

Published by

ന്യൂദല്‍ഹി: പത്താം ലോക ആയുര്‍വേദ കോണ്‍ഗ്രസ് സമാഹരിച്ചത് 1273 കോടി രൂപയുടെ വ്യാപാര ഇടപാട്. ആയുര്‍വേദ കോണ്‍ഗ്രസിന്റെയും ആരോഗ്യ എക്സ്പോയുടെയും ഭാഗമായി ആയുഷ് എക്സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ബിസിനസ് ടു ബിസിനസ് മീറ്റിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ തന്നെ റിക്കാര്‍ഡ് നേട്ടമാണിത്.

രാജ്യത്തെ പ്രധാന ആയുര്‍വേദ ഉല്‍പന്ന നിര്‍മാതാക്കളുമായി രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ കമ്പനികളാണ് ഈ വ്യാപാര ഇടപാടില്‍ ഏര്‍പ്പെട്ടത്. മൂന്നു ദിവസങ്ങളിലായി 3200 ബിസിനസ് ടു ബിസിനസ് മീറ്റുകളാണ് നടന്നത്. 30 രാജ്യങ്ങളില്‍ നിന്നായി 142 കമ്പനികളാണ് ഈ മിറ്റില്‍ പങ്കെടുത്തത്. ആഗോളതലത്തില്‍ ആയുര്‍വേദ മരുന്നുകള്‍ക്കും വെല്‍നസ് ഉത്പന്നങ്ങള്‍ക്കും വര്‍ദ്ധിച്ചുവരുന്ന സ്വീകാര്യതയാണ് ഇത് കാണിക്കുന്നത്. ലോക ആയുര്‍വേദ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ അന്താരാഷ്‌ട്രതലത്തില്‍ ആയുര്‍വേദ സംഘടനകളുടെ കൂട്ടായ്മ രൂപീകരിക്കാനും കോണ്‍ഗ്രസില്‍ തീരുമാനമായിരുന്നു. ഡിജിറ്റല്‍ ആരോഗ്യം ആയുര്‍വേദത്തിന്റെ കാഴ്ചപ്പാടില്‍ എന്ന പ്രമേയത്തില്‍ നടന്ന ആയുര്‍വേദ കോണ്‍ഗ്രസില്‍ ആയിരത്തിലധികം പ്രബന്ധങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്.

58 രാജ്യങ്ങളില്‍ നിന്നുള്ള 352 വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെ 10,321 പേര്‍ പങ്കെടുത്തു. വിജ്ഞാന്‍ ഭാരതിക്ക് കീഴിലുള്ള ലോക ആയുര്‍വേദ ഫൗണ്ടേഷന്‍, ആയുഷ് മന്ത്രാലയം, ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാന സര്‍ക്കാരുകള്‍, സ്ഥാപനങ്ങള്‍ എന്നിവരുമായി സഹകരിച്ചാണ് സമ്മേളനം സംഘടിപ്പിച്ചത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by