India

താൻ രാജിവച്ചാലും കോൺഗ്രസിന്റെ പ്രശ്നം അവസാനിക്കില്ല ; അടുത്ത 15 വർഷവും പ്രതിപക്ഷത്തിരിക്കണമെന്ന് മല്ലികാർജുൻ ഖാർഗെയോട് അമിത് ഷാ

തൻ്റെ രാജി കൊണ്ട് കോൺഗ്രസ് പാർട്ടിയുടെ വിധിയിൽ ഒരു മാറ്റവും വരില്ലെന്ന് ഷാ ഓർമ്മിപ്പിച്ചു

Published by

ന്യൂദൽഹി : കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ രാജി ആഹ്വാനത്തോട് പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. താൻ രാജിവെച്ചാലും അടുത്ത 15 വർഷത്തേക്ക് കോൺഗ്രസ് പ്രതിപക്ഷത്ത് തുടരുമെന്ന് ഷാ പരിഹസിച്ചു. തന്റെ രാജി കൊണ്ട് കോൺഗ്രസ് പാർട്ടിയുടെ വിധിയിൽ ഒരു മാറ്റവും വരില്ലെന്ന് അദ്ദേഹം പറഞ്ഞു.

“ഖർഗെ ജി എന്റെ രാജി ആവശ്യപ്പെടുകയാണ്. അത് അദ്ദേഹത്തെ സന്തോഷിപ്പിക്കുമായിരുന്നുവെങ്കിൽ, ഞാൻ രാജിവെക്കുമായിരുന്നു, പക്ഷേ അതുകൊണ്ട് അദ്ദേഹത്തിന്റെ പ്രശ്നങ്ങൾ അവസാനിക്കില്ല, അടുത്ത 15 വർഷത്തേക്ക് അദ്ദേഹം ഒരേ സ്ഥലത്ത് (പ്രതിപക്ഷത്ത്) ഇരിക്കേണ്ടിവരും. എന്റെ രാജി അത് മാറ്റില്ല, ”- ദേശീയ തലസ്ഥാനത്ത് ഒരു പത്രസമ്മേളനത്തെ അഭിസംബോധന ചെയ്ത് ഷാ പറഞ്ഞു.

ഇന്നലെ രാവിലെ രാജ്യസഭയിൽ ഭരണഘടനാ ചർച്ചയ്‌ക്കിടെ ബാബാസാഹേബ് അംബേദ്കറെക്കുറിച്ചുള്ള അമിത് ഷായുടെ പരാമർശത്തെ തെറ്റായി വ്യാഖ്യാനിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിമർശിച്ചിരുന്നു. അംബേദ്കറെ ബഹുമാനിക്കുന്നുണ്ടെങ്കിൽ അർദ്ധരാത്രിയോടെ ഷായെ പുറത്താക്കണമെന്നും ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. ഇതിന് മറുപടിയാണ് അമിത് ഷാ ഇവിടെ നൽകിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക