India

‘ ഞാൻ രാജി വച്ചിട്ട് കാര്യമൊന്നുമില്ല , അടുത്ത 15 വർഷവും കോൺഗ്രസ് പ്രതിപക്ഷത്ത് തന്നെയിരിക്കും ‘ ; അമിത് ഷാ

Published by

ന്യൂഡൽഹി: താൻ രാജിവെച്ചാലും കോൺഗ്രസ് അടുത്ത 15 വർഷവും പ്രതിപക്ഷത്തു തന്നെ ഇരിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. അംബേദ്ക്കറിനെ അവഹേളിച്ചുവെന്ന ആരോപണത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമാണ് അമിത് ഷാ ഉന്നയിച്ചത് .

അംബേദ്കറിനെ അപമാനിച്ചവരാണ് ഇപ്പോൾ അദ്ദേഹത്തിന്റെ പേരിൽ നാടകം കളിക്കുന്നത്.അംബേദ്‌കറിന്റെ പാരമ്പര്യത്തെ ആദരിക്കാൻ ഭരണഘടനാ ദിനം പ്രഖ്യാപിച്ചത് മോദി സർക്കാരാണ്. കോൺഗ്രസ് സർക്കാരുകൾ ഒരിക്കലും അംബേദ്കർ സ്മാരകം നിർമ്മിച്ചിട്ടില്ല. അദ്ദേഹവുമായി ബന്ധപ്പെട്ട നിരവധി കേന്ദ്രങ്ങൾ നിർമ്മിച്ചതും സംരക്ഷിക്കുന്നതും ബിജെപി സർക്കാരാണ്

അംബേദ്കറെ ജീവിതകാലം മുഴുവൻ അപമാനിച്ച ആളുകൾ ഇപ്പോൾ അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കാൻ ശ്രമിക്കുകയാണ് . രാജിവെക്കണമെന്ന ആവശ്യത്തോട് പ്രതികരിച്ച് താൻ രാജിവെച്ചാലും അത് കോൺഗ്രസിന് ഗുണം ചെയ്യില്ല . കോൺഗ്രസ് അടുത്ത 15 വർഷവും പ്രതിപക്ഷത്തു തന്നെ ഇരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by