Business

അദാനിസിമന്‍റിന്റെ ഓര്‍ഡര്‍ ലഭിച്ചു; ഓഹരിവിപണിയില്‍ തിളങ്ങി ഈ ലോജിസ്റ്റിക്സ് കമ്പനി

അദാനിയുടെ സിമന്‍റ് കമ്പനിയുടെ ചില ഓര്‍ഡറുകള്‍ ലഭിച്ചതോടെ ആരും ശ്രദ്ധിക്കപ്പെടാതെ കിടന്ന ഈ ലോജിസ്റ്റിക്സ് കമ്പനി തിളക്കമാര്‍ന്ന നേട്ടത്തിലേക്ക്. ഹരിയാനയിലെ കുരുക്ഷേത്ര, കൈതാല്‍, ഫത്തേബാദ്, ഭീവനി എന്നീ മേഖലകളില്‍ അദാനി കമ്പനിയുടെ സിമന്‍റിന്‍റെ ക്ലിയറിംഗ് ആന്‍റ് ഫോര്‍വേഡിംഗ് ജോലികള്‍ ഈ ലോജിസ്റ്റിക്സ് കമ്പനിയ്ക്ക് ലഭിച്ചതോടെയാണ് ഓഹരിവിലയും ഉയരുന്നത്.

Published by

ചണ്ഡീഗഢ്:  അദാനിയുടെ സിമന്‍റ് കമ്പനിയുടെ ചില ഓര്‍ഡറുകള്‍ ലഭിച്ചതോടെ ആരും ശ്രദ്ധിക്കപ്പെടാതെ കിടന്ന ഈ ലോജിസ്റ്റിക്സ് കമ്പനി തിളക്കമാര്‍ന്ന നേട്ടത്തിലേക്ക്. ഹരിയാനയിലെ കുരുക്ഷേത്ര, കൈതാല്‍, ഫത്തേബാദ്, ഭീവനി എന്നീ മേഖലകളില്‍ അദാനി കമ്പനിയുടെ സിമന്‍റിന്റെ ക്ലിയറിംഗ് ആന്‍റ് ഫോര്‍വേഡിംഗ് ജോലികള്‍ ഈ ലോജിസ്റ്റിക്സ് കമ്പനിയ്‌ക്ക് ലഭിച്ചതോടെയാണ് ഓഹരിവിലയും ഉയരുന്നത്.

കൗസല്യ ലോജിസ്റ്റിക്സ് ലിമിറ്റഡിന്റെ (Kaushalya Logistics Limited- KLL കെഎല്‍എല്‍) ഇപ്പോഴത്തെ വില 114 രൂപയില്‍ നിന്നും 116 രൂപയായി ഉയര്‍ന്നു. 2023ല്‍ ആണ് ഈ കമ്പനി ഓഹരിവിപണിയിലേക്ക് പ്രവേശിച്ചത്. 2023 ഡിസംബര്‍ 9നായിരുന്നു ഐപിഒ. അന്ന് 71 രൂപയായിരുന്നു ഓഹരിവില. അതാണ് ഇപ്പോള്‍ 116ല്‍ എത്തി നില്‍ക്കുന്നത്. അദാനിയുടെ സിമന്‍റ് കമ്പനിയുടെ ക്ലിയറിംഗ് ഫോര്‍വേഡിംഗ് ഏജന്‍റ് ആകുന്നതോടെ കമ്പനിയുടെ വിതരണശൃംഖല വിപുലപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഭാവിയില്‍ ഏറെ സാധ്യതയുള്ള കമ്പനിയായാണ് കൗസല്യ ലോജിസ്റ്റിക്സ് ലിമിറ്ററഡിനെ നിക്ഷേപകര്‍ കാണന്നത്.

അദാനി സിമന്‍റ് കമ്പനിക്ക് പുറമെ ഡാല്‍മിയ സിമന്‍റിന്റെ ക്ലിയറിംഗ് ആന്‍റ് ഫോര്‍വേഡിംഗ് ഏജന്‍റാണ് കൗസല്യ ലോജിസ്റ്റിക്സ് കമ്പനി. ഇതോടെ അതിവേഗത്തില്‍ ചരക്ക് നീക്കം നടത്തുന്നതില്‍ കമ്പനി ഏറെ മെച്ചപ്പെട്ടു. 2025ല്‍ ഇന്ത്യ ലോജിസ്റ്റിക്സ് രംഗത്ത് വന്‍ വളര്‍ച്ച നേടാന്‍ ഒരുങ്ങുകയാണ്. 38000 കോടി ഡോളര്‍ ആയിരിക്കും ഇന്ത്യയിലെ ലോജിസ്റ്റിക്സ് രംഗത്തെ വിപണിമൂല്യം. ഇതും കൗസല്യയെ ശക്തിപ്പെടുത്തും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക