World

കുറ്റകൃത്യങ്ങളില്‍ പ്രസിഡന്‌റിനുള്ള സംരക്ഷണം അനൗദ്യോഗിക പെരുമാറ്റത്തിനു ബാധകമല്ല, ട്രംപിനെതിരെ ന്യൂയോര്‍ക്ക് കോടതി

Published by

ന്യൂയോര്‍ക്ക്: അശ്‌ളീല ചിത്രങ്ങളിലെ നടി സ്റ്റോമി ഡാനിയല്‍സുമായുള്ള ലൈംഗിക ബന്ധം മറയ്‌ക്കാന്‍ പണം നല്‍കിയെന്ന കേസില്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്‌റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്പീല്‍ ന്യൂയോര്‍ക്ക് കോടതി നിരസിച്ചു. പ്രസിഡന്‌റായിരിക്കെയുള്ള കുറ്റകൃത്യങ്ങളില്‍ സംരക്ഷണമുണ്ടെന്ന സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു ട്രംപ് അപ്പീല്‍ നല്‍കിയത്. എന്നാല്‍ പ്രസിഡന്‌റ് എന്ന നിലയിലല്ല ട്രംപ് കേസില്‍ ഉള്‍പ്പെട്ടതെന്ന് ജസ്റ്റിസ് ജുവാന്‍ മെര്‍ച്ചന്‍ ചൂണ്ടിക്കാട്ടി.
വിചാരണയില്‍ കാണിക്കുന്ന തെളിവുകള്‍ ‘പൂര്‍ണ്ണമായും അനൗദ്യോഗിക പെരുമാറ്റവുമായി’ ബന്ധപ്പെട്ടതാണെന്ന് മര്‍ച്ചന്‍ വിലയിരുത്തി. ഇത് സുപ്രീം കോടതിയുടെ വിധിയുടെ പരിധിക്കപ്പുറമാണ്. പ്രതി പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതിനാല്‍ ശിക്ഷിക്കപ്പെട്ടതിന് ശേഷം ഒരു കേസ് തള്ളിക്കളയണമെന്ന് നിര്‍ദേശിക്കുന്ന നിയമമൊന്നുമില്ല.
കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടതിന് ശേഷം അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി പ്രസിഡന്റ് പദത്തിലെത്തുന്ന ആള്‍ ട്രംപാണ്. കുറ്റകൃത്യങ്ങളില്‍ വിചാരണ നേരിടുന്ന ആദ്യ മുന്‍ പ്രസിഡന്റ്ുമാണ് അദ്ദേഹം .

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക