India

ലോക ചെസ് കിരീട ജേതാവ് ഗുകേഷ് നല്‍കേണ്ട നികുതിയുടെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് മോദി വിരുദ്ധ മാധ്യമങ്ങള്‍; നികുതിയാണ് രാജ്യം

ഗുകേഷ് ലോക ചെസ് കിരീടം നേടിയതോടെ മോദി വിരുദ്ധര്‍ എങ്ങിനെയൊക്കെ ഈ ആഘോഷനിമിഷത്തെ അലങ്കോലപ്പെടുത്താം എന്ന് തലപുകഞ്ഞ് ചിന്തിക്കുകയായിരുന്നു. ഒടുവില്‍ അവര്‍ കണ്ടെത്തിയ ഒരു വലിയ പ്രശ്നം ഗുകേഷ് മുടക്കേണ്ടി വരുന്ന നികുതിയുടെ വലിപ്പമാണ്.

Published by

ചെന്നൈ : ഗുകേഷ് ലോക ചെസ് കിരീടം നേടിയതോടെ മോദി വിരുദ്ധര്‍ എങ്ങിനെയൊക്കെ ഈ ആഘോഷനിമിഷത്തെ അലങ്കോലപ്പെടുത്താം എന്ന് തലപുകഞ്ഞ് ചിന്തിക്കുകയായിരുന്നു. ഒടുവില്‍ അവര്‍ കണ്ടെത്തിയ ഒരു വലിയ പ്രശ്നം ഗുകേഷ് മുടക്കേണ്ടി വരുന്ന നികുതിയുടെ വലിപ്പമാണ്. ആകെ 16.45 കോടി രൂപ നേടുന്ന ഗുകേഷ് ഏകദേശം ആറ് കോടിയിലധികം നികുതിയായി നല്‍കേണ്ടിവരുമെന്ന് കൊട്ടിഘോഷിക്കുക വഴി കേന്ദ്രസര്‍ക്കാരിനിട്ടൊരു അടികൊടുക്കാം എന്നാണ് ഈ മോദി വിരുദ്ധ മാധ്യമസംഘങ്ങള്‍ കണക്കുകൂട്ടുന്നത്.

ഭാരിച്ച നികുതി നല്‍കേണ്ടി വരും എന്ന രീതിയില്‍ രാജ്യത്തെ പരിഹസിക്കുന്നത് അപഹാസ്യമാണ്. നേടുന്ന വരുമാനത്തില്‍ നിന്നും നികുതി നല്‍കിയ ശേഷം സമ്പാദിക്കുക എന്നതാണ് പരിഷ്കൃത സമൂഹത്തിലെ രീതി. നികുതി വെട്ടിച്ച് സമ്പാദിക്കുക എന്നത് നിയമവിരുദ്ധ രീതിയാണ്. നികുതി വെട്ടിച്ച് സമ്പാദിക്കുന്നവരാണ് ഈ രാജ്യത്തിന്റെ ശാപം.

കുടിയേറ്റത്തിന്റെ ഭാഗമായി ഒന്നാം ലോകരാജ്യങ്ങളിലേക്ക് കൂട്ടത്തോടെ യുവാക്കള്‍ കുതിക്കുന്നത് അവിടുത്തെ മികച്ച ഭൗതികസാഹചര്യങ്ങള്‍ കണ്ടാണ്. പൊതുമേഖലയില്‍ സൗജന്യമായ മികച്ച വിദ്യാഭ്യാസം, സൗജന്യമായ മികച്ച ചികിത്സ-ഇതെല്ലാം യൂറോപ്പിലെ രാഷ്‌ട്രങ്ങളും യുഎസും ബ്രിട്ടനും എല്ലാം സാധ്യമാക്കുന്നത് നികുതിപ്പണം കൊണ്ടാണ്. യുകെയില്‍ 20 ശതമാനും മുതല്‍ 45 ശതമാനം വരെയാണ് ഇന്‍കം ടാക്സ്. 10 മുതല്‍ 37 ശതമാനം വരെയാണ് യുകെയിലെ ഇന്‍കം ടാക്സ്.

എന്നാല്‍ നികുതി എന്നത് കള്ളപ്പണം തടയാനുള്ള വഴിയാണെന്ന് മനസ്സിലാക്കണം. പണചംക്രമണത്തെ വെള്ളപ്പണത്തിന്റെ സംസ്കാരത്തിലേക്ക് എത്തിക്കാനുള്ള വഴിയാണത്.. സര്‍ക്കാരിന് നല്‍കുന്ന നികുതിപ്പണം പല രീതിയില്‍ ജനങ്ങളുടെ ക്ഷേമകാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഉപയോഗിക്കുന്നു. രാജ്യത്തെ പണപ്പെരുപ്പം തടയാനും ഇത് സഹായിക്കും.

ഗുകേഷിന് സിംഗപ്പൂരില്‍ നടന്ന ലോകചെസ് കിരീടപ്പോരില്‍ ലഭിക്കുക 11.45 കോടി രൂപയാണ്. ഇതില്‍ നിന്നും നല്‍കേണ്ടിവരിക നാല് കോടി ഏഴ് ലക്ഷത്തി ഇരുപത്തയ്യായിരം രൂപയാണ്.

1) ആകെ വരുമാനത്തിന്റെ 30 ശതമാനം അടിസ്ഥാന നികുതിയാണ്. അതായത് ആകെയുള്ള 11.45 കോടി രൂപയുടെ 30 ശതമാനം എന്നാല്‍ അത് 3.43 കോടി രൂപയോളം വരും.
2) അടിസ്ഥാനനികുതിയുടെ 15 ശതമാനം സര്‍ചാര്‍ജ്ജായി നല്‍കണം. അതായത് 3.43 കോടി രൂപയുടെ 15 ശതമാനം. ഇത് 50.52 ലക്ഷം രൂപ വരും.
3) ഹെല്‍ത്ത് ആന്‍റ് എജ്യുക്കേഷന്‍ സെസ്- അടിസ്ഥാന നികുതിയുടെ നാല് ശതമാനമാണ് ഈ സെസ്. 3.43 കോടിയുടെ നാല് ശതമാനമെന്നാല്‍ 13.75 ലക്ഷം രൂപ.
ഇത് മൂന്നും ചേരുമ്പോഴാണ് നാല് കോടി എഴ് ലക്ഷത്തി ഇരുപത്തയ്യായിരം രൂപ ആകുന്നത്.

ഗുകേഷ് പണം നേടിയത് ഇന്ത്യയ്‌ക്ക് പുറത്തുള്ള രാജ്യമായ സിംഗപ്പൂരില്‍ ആയതിനാല്‍ ഇരട്ട നികുതി നല്‍കേണ്ടിവരും എന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഗുകേഷ് ഇന്ത്യന്‍ പൗരനായതിനാലും സമ്മാനത്തുക ഇന്ത്യയില്‍ ആണ് നല്‍കുക എന്നതിനാലും ഇരട്ടനികുതിയുടെ പ്രശ്നം ഉദിക്കുന്നില്ല.

ഇനി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ഗുകേഷിന് അഞ്ച് കോടി രൂപയാണ് സര്‍ക്കാര്‍ വക സമ്മാനമായി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ തുകയില്‍ നിന്നും ഗുകേഷ് നികുതി നല്‍കേണ്ടിവരും. ഇന്‍കം ടാക്സിന്റെ 10(17) സെക്ഷന്‍ പ്രകാരമായിരിക്കും നികുതി നല്‍കേണ്ടിവരിക.

1) അടിസ്ഥാന നികുതി:അഞ്ച് കോടിയുടെ 30 ശതമാനം. അതായത് 1.5 കോടി രൂപ
2) സര്‍ചാര്‍ജ് :അടിസ്ഥാനനികുതിയുടെ 37 ശതമാനം . അതായത് 1.5 കോടി രൂപയുടെ 37 ശതമാനം. ഇത് 55.5 ലക്ഷം രൂപ വരും.
3) സെസ് നാല് ശതമാനം- അടിസ്ഥാന നികുതിയായ 1.5 കോടിയുടെയും സര്‍ചാര്‍ജ്ജായ 55.5 ലക്ഷം രൂപയുടെയും നാല് ശതമാനമാണ് ഈ സെസ്. ഇത് ഏകദേശം 13.75 ലക്ഷം രൂപ വരും.

സിംഗപ്പൂരില്‍ നിന്നും ലഭിക്കുന്ന 11.45 കോടി രൂപയ്‌ക്ക് നാല് കോടി എഴ് ലക്ഷത്തി ഇരുപത്തയ്യായിരം രൂപയും സ്റ്റാലിനില്‍ നിന്നും ലഭിയ്‌ക്കുന്ന അഞ്ച് കോടി രൂപയ്‌ക്ക് രണ്ട് കോടി പത്തൊമ്പത് ലക്ഷത്തി ഇരുപത്തയ്യായിരം രൂപയും നല്‍കണം. രണ്ടും ചേര്‍ത്താല്‍ ഗുകേഷ് ആകെ നേടുന്നത് 16.45 കോടി രൂപ. നികുതിയായി ആകെ കൊടുക്കേണ്ടി വരിക ആറ് കോടി 26 ലക്ഷത്തിഇരുപത്തയ്യായിരം രൂപ. ഗുകേഷിന് ആകെ കയ്യില്‍ കിട്ടുക 10 കോടി 22 ലക്ഷം രൂപ.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക