കണ്ണൂര്‍: എഡിഎം ആയിരുന്ന കെ നവീന്‍ബാബുവിന്റെ മരണത്തില്‍ പ്രതി സ്ഥാനത്തുളള സിപിഎം നേതാവ് പി പി ദിവ്യയുടെ ജാമ്യ ഉപാധികളില്‍ ഇളവ്.ജില്ല വിട്ട് പോകരുതെന്ന ഉപാധി ഒഴിവാക്കിയ കോടതി ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ പി പി ദിവ്യയ്ക്ക് പങ്കെടുക്കാനും അനുമതി നല്കി.
തലശേരി സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്.എല്ലാ തിങ്കളാഴ്ചയും പൊലീസിന് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലും ഇളവ് അനുവദിച്ചു.ഇനി ആവശ്യപ്പെടുന്ന സമയത്ത് മാത്രം ഹാജരായാല്‍ മതി.
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റമാണ് പി പി ദിവ്യയ്ക്കെതിരെയുളളത്.നേരത്തേ കര്‍ശന ഉപാധികളോടെയാണ് പി പി ദിവ്യക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നത്.
സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ചതിനെ തുടര്‍ന്നുളള യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കപ്പെടാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്ായിരുന്ന പി പി ദിവ്യ പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു എഡിഎം നവീന്‍ ബാബുവിനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: