India

ആയിരം കുട്ടികള്‍ക്ക് വിദേശത്ത് പഠിക്കാന്‍ ജോര്‍ജ്ജ് സോറോസ് പണം നല്‍കുന്നു; ഇവരില്‍ പലരും കോണ്‍ഗ്രസ് നേതാക്കളുടെ മക്കളെന്ന് ആരോപണം

ആയിരം കുട്ടികള്‍ക്ക് വിദേശത്ത് പഠനം നടത്താന്‍ ജോര്‍ജ്ജ് സോറോസ് പണം നല്‍കുന്നുണ്ടെന്നും ഇവരില്‍ എത്ര പേരാണ് കോണ്‍ഗ്രസ് നേതാക്കളുടെ മക്കളാണെന്ന ചോദ്യത്തിന് ഉത്തരം പറയണമെന്നും ബിജെപി എംപി നിഷികാന്ത് ദുബെ.

Published by

ന്യൂദല്‍ഹി: ആയിരം കുട്ടികള്‍ക്ക് വിദേശത്ത് പഠനം നടത്താന്‍ ജോര്‍ജ്ജ് സോറോസ് പണം നല്‍കുന്നുണ്ടെന്നും ഇവരില്‍ എത്ര പേരാണ് കോണ്‍ഗ്രസ് നേതാക്കളുടെ മക്കളാണെന്ന ചോദ്യത്തിന് ഉത്തരം പറയണമെന്നും ബിജെപി എംപി നിഷികാന്ത് ദുബെ. ജോര്‍ജ്ജ് സോറോസിന്റെ പണം കൊണ്ട് കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ വിദേശപഠനം നടത്തുന്നു എന്ന നിഷികാന്ത് ദുബെ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പലര്‍ക്കും ഷോക്കായിരുന്നു.

ഇതിന് ഇതുവരെ കോണ്‍ഗ്രസ് നേതാക്കള്‍ മറുപടി പറഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ ജോര്‍ജ്ജ് സോറോസും സോണിയാഗാന്ധിയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തിയതിന് ഇടയിലാണ് പുതിയ ആരോപണം നിഷികാന്ത് ദുബെ ഉയര്‍ത്തിയത്. ശശി തരൂര്‍ ജോര്‍ജ്ജ് സോറോസിനെ സുഹൃത്ത് എന്ന് വിശേഷിപ്പിക്കുന്ന ട്വീറ്റ് ഈയിടെ വിവാദമായിരിക്കുകയാണ്. അതിനര്‍ത്ഥം കോണ്ഗ്രസ് നേതാക്കള്‍ക്ക് ഗാഢമായ ബന്ധം ജോര്‍ജ്ജ് സോറോസുമായി ഉണ്ടെന്നാണ്.

ഇന്ത്യയില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കരുക്കള്‍ നീക്കുന്ന ശതകോടീശ്വരനാണ് ജോര്‍ജ്ജ് സോറോസ്. ഇദ്ദേഹം ധനസഹായം നല്‍കുന്ന പല എന്‍ജിഒ സംഘടനകള്‍ ആണ് മോദി സര്‍ക്കാരിനെ അട്ടമറിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നത്. ഒസിസിആര്‍പി, ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ തുടങ്ങിയ എന്‍ജിഒ സംഘടനകളെല്ലാം ജോര്‍ജ്ജ് സോറോസ് പണം നല്‍കുന്ന സംഘടനകളാണ്. ജോര്‍ജ്ജ് സോറോസിന്റെ സംഘടനകള്‍ മോദി സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ തന്നെ അതിന് അനുകൂലിച്ച് ഏറ്റവുമധികം ബഹളം വെയ്‌ക്കുന്നത് ഗാന്ധി കുടുംബമാണ്. ജമ്മു കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയും ഉപാധ്യക്ഷയായി സോണിയാഗാന്ധി പ്രവര്‍ത്തിക്കുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും പുറത്തുവന്നിരിക്കുകയാണ്. ലോകത്ത് പല രാജ്യങ്ങളിലെയും ഭരണം അട്ടിമറിക്കുകയും അവിടെ പാവ സര്‍ക്കാരുകളെ അധികാരത്തില്‍ കയറ്റുകയും ചെയ്യുന്ന വ്യക്തിയാണ് ജോര്‍ജ്ജ് സോറോസ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by