India

ജമ്മു കശ്മീരിൽ കുന്ന് ഇടിഞ്ഞുവീണു ; സൈനികന് വീരമൃത്യു

Published by

ശ്രീനഗർ : ജമ്മു കശ്മീരിലെ ലഡാക്കിൽ കുന്ന് ഇടിഞ്ഞുവീണ് സൈനികന് വീരമൃത്യു . ബെലഗാവി ജില്ലയിലെ ഗോകാക് താലൂക്കിലെ ഇരനാട്ടി ഗ്രാമത്തിലെ മഹേഷാണ് ലഡാക്കിൽ ഡ്യൂട്ടിക്കിടെ കുന്നിടിഞ്ഞ് വീണ് മരിച്ചത്. സേനാംഗങ്ങൾ ചേർന്ന് മൃതദേഹം പുറത്തെടുത്തു.

ഇന്നലെ വൈകുന്നേരമാണ് മഹേഷിന്റെ മൃതദേഹം ഇരനാട്ടി ഗ്രാമത്തിലെത്തിച്ചത്. ജില്ലാ കളക്ടർ മുഹമ്മദ് റോഷൻ ബെലഗാവി സാംബ്ര വിമാനത്താവളത്തിൽ ആദരാഞ്ജലി അർപ്പിച്ചു.മഹേഷിന്റെ സംസ്‌കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ ഹത്തൂരിൽ നടന്നു. രണ്ട് മാസം മുമ്പ്, മഹേഷിന്റെ വിവാഹനിശ്ചയം കഴിഞ്ഞു, വിവാഹ തീയതിയും നിശ്ചയിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by