തൃശ്ശൂര്‍: കേരളത്തിലെ ക്ഷേത്രാചാരങ്ങളും ഉത്സവങ്ങളും നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണത്തിന് തയാറാകണമെന്ന് തൃശ്ശൂരില്‍ ചേര്‍ന്ന ക്ഷേത്ര ആചാര സംരക്ഷണ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. വിവിധ ഹിന്ദു സംഘടനാ നേതാക്കളും ക്ഷേത്ര, ദേവസ്വം ഭാരവാഹികളും യോഗത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി. തൃശ്ശൂര്‍ പൂരം ഉള്‍പ്പെടെ കേരളത്തിലെ പ്രമുഖ ഉത്സവങ്ങളുടെ മേളപ്രമാണിമാരായ പെരുവനം കുട്ടന്‍ മാരാരും കിഴക്കൂട്ട് അനിയന്‍ മാരാരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു അധ്യക്ഷത വഹിച്ചു.
ആര്‍എസ്എസ് ഉത്തരകേരള പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍, ഹിന്ദു ഐക്യവേദി വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാര്‍, ആര്‍എസ്എസ് പ്രാന്തകാര്യകാരിയംഗം എ.ആര്‍. മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി. സുധാകരന്‍ സ്വാഗതവും കെ.എസ്. ശ്രീധരന്‍ നന്ദിയും പറഞ്ഞു.
ആന എഴുന്നള്ളിപ്പും ക്ഷേത്ര ഉത്സവങ്ങളും തടസ്സപ്പെടുത്തുന്ന നിലപാടുകള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കാന്‍ കണ്‍വെന്‍ഷനില്‍ തീരുമാനിച്ചു.
മണ്ഡലകാലം സമാപിക്കുന്ന ഡിസംബര്‍ 26ന് ക്ഷേത്രങ്ങളില്‍ ഭക്തജന കൂട്ടായ്മകള്‍ സംഘടിപ്പിക്കും. ജനുവരി 15നകം ജില്ലാതലങ്ങളില്‍ ഉത്സവ സംരക്ഷണ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കും. ഫെബ്രുവരി ഒന്നിന് തൃശ്ശൂരില്‍ മഹാ റാലി സംഘടിപ്പിക്കും.
ക്ഷേത്ര ഉത്സവ ആചാര സംരക്ഷണ സമിതി ഭാരവാഹികളായി പെരുവനം കുട്ടന്‍ മാരാര്‍ (അധ്യക്ഷന്‍) വത്സന്‍ തില്ലങ്കേരി (വര്‍ക്കിങ് പ്രസിഡന്റ്്), ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ് (ജനറല്‍ കണ്‍വീനര്‍), പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാ ജേഷ് പൊതുവാള്‍, തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാര്‍ (വൈസ് പ്രസിഡന്റുുമാര്‍). കെ.എസ്. നാരായണന്‍, വി.ആര്‍. രാജശേഖരന്‍, മുരളി കോളങ്ങാട്ട്, പി.സുധാകരന്‍ (കണ്‍വീനര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക