പാലക്കാട്: വാഹനാപകടത്തില്‍ യുവാവ് മരിച്ചു.ലോറിയുമായി കൂട്ടിയിടിച്ചാണ് സ്കൂട്ടര്‍ യാത്രികനായ കുറ്റനാട് കട്ടില്‍മാടം സ്വദേശി മണിയാറത്ത് വീട്ടില്‍ മുഹമ്മദ് മുസ്തഫ (48 ) ് മരിച്ചത്.
തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് അപകടമുണ്ടായത്. സ്കൂട്ടറിന്റെ പിന് സീറ്റിലിരുന്ന് യാത്രചെയ്യുകയായിരുന്ന മുഹമ്മദ് മുസ്തഫ.
ഇടിയുടെ ആഘാതത്തില്‍ തെറിച്ചു ലോറിക്ക് അടിയിലേക്ക് വീഴുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ മുസ്തഫ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: