പെരുമ്പാവൂർ : നാട്ടുകാർക്ക് തലവേദന സൃഷ്ടിച്ച വാട്ടർ മീറ്റർ മോഷ്ടാവ് പോലീസ് പിടിയിൽ ബീഹാർ വെസ്റ്റ് ചമ്പാരൻ സ്വദേശി മുഹമ്മദ് ഷാറൂഖ് (26)നെയാണ് പെരുമ്പാവൂർ എ എസ് പി യുടെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
കഴിഞ്ഞമാസം ആറാം തീയതി പുലർച്ചെ പി പി റോഡിലുള്ള ബാബാസ് ബേക്കറിയുടെ വാട്ടർ മീറ്റർ മോഷണം നടത്തുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ ഇയാളെ തിങ്കളാഴ്ച രാത്രി പാലക്കാട്ടു താഴം ഭാഗത്തുനിന്ന് പിടികൂടുകയായിരുന്നു. ഇൻസ്പെക്ടർ ടി.എം .സൂഫി, സബ്
ഇൻസ്പെക്ടർമാരായ റിൻസ് എം തോമസ് , പി.എം റാസിഖ് , എ എസ് ഐ മാരായ പി.എ അബ്ദുൽ മനാഫ്, ബാലാമണി സീനിയർ സി പി ഒ മാരായ ടി എ അഫ്സൽ , വർഗീസ് ടി വേണാട്ട്,ബെന്നി ഐസക് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: