സംഭാൽ : 46 വർഷത്തിനു ശേഷം ശിവ-ഹനുമാൻ ക്ഷേത്രം തുറന്നതിന് പിന്നാലെ സംഭാലിൽ രാധാകൃഷ്ണ ക്ഷേത്രം കണ്ടെത്തി. ഹയാത്‌നഗർ പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള സംഭാലിലെ മുസ്ലീം ഭൂരിപക്ഷ സാരായ് തരിൻ പ്രദേശത്താണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ശോചനീയമായ നിലയിൽ രാധാ-കൃഷ്ണ ക്ഷേത്രം കണ്ടെത്തിയത് .പോലീസ് ക്ഷേത്രം തുറന്നപ്പോൾ ഹനുമാനൊപ്പം ശ്രീകൃഷ്ണന്റെയും രാധയുടെയും വിഗ്രഹങ്ങളും കണ്ടെത്തി. ഇതേത്തുടർന്ന് ക്ഷേത്രപരിസരത്ത് ശുചീകരണവും പുനരുദ്ധാരണ പ്രവർത്തനങ്ങളും ഭരണസമിതി ആരംഭിച്ചു.
1978 ന് ൽ ശിവക്ഷേത്രം അടച്ചതിനു പിന്നാലെ അടച്ചുപൂട്ടിയതാകാം ഇതെന്നാണ് നിഗമനം. സ്ഥലത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്.നിലവിൽ കഴിഞ്ഞ ദിവസം തുറന്ന ശിവ ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്താൻ മതിയായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഡിസംബർ 14 ന് സർക്കാർ തുറന്ന ശിവക്ഷേത്രത്തിന് സമീപമുള്ള കിണറ്റിൽ നിന്ന് ഒന്നിലധികം വിഗ്രഹങ്ങളും പോലീസ് കണ്ടെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക