Kerala

സിവില്‍ രജിസ്ട്രേഷന്‍ സമ്പ്രദായത്തെക്കുറിച്ച് മനസിലാക്കാന്‍ യൂണിസെഫ് പ്രതിനിധി കേരളത്തില്‍

Published by

തിരുവനന്തപുരം: കേരളത്തിലെ സിവില്‍ രജിസ്ട്രേഷന്‍ സിസ്റ്റം സംബന്ധിച്ച് പഠനം നടത്തുന്നതിന് ബീഹാറില്‍ നിന്നുള്ള യുണിസെഫ് പ്രതിനിധി ഡോ. അഭയ് കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം സാമ്പത്തിക സ്ഥിതിവിവരക്കണക്കു വകുപ്പ് ഡയറക്ടറേറ്റ് സന്ദര്‍ശിച്ചു. വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സമഗ്രമായ വിവരണം ഡയറക്ടര്‍ ശ്രീകുമാര്‍ ബി. അവതരിപ്പിച്ചു. തുടര്‍ന്ന് ‘സിവില്‍ രജിസ്ട്രേഷന്‍ സിസ്റ്റം’, ‘മെഡിക്കല്‍ സര്‍ട്ടിഫിക്കേഷന്‍ ഓഫ് കോസ് ഓഫ് ഡെത്ത്’ എന്നീ വിഷയങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ അവതരണം ഡെപ്യൂട്ടി ഡയറക്ടര്‍, യമുന എ. ആര്‍., നോസോളജിസ്റ്റ് പ്രീത് വി. എസ്. എന്നിവര്‍ നടത്തി. പ്രസ്തുത പരിപാടിയില്‍ ചീഫ് രജിസ്ട്രാര്‍ ത്രേസ്യാമ്മ ആന്റണിയും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ പ്രതിനിധികളും പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക