ലഖ്‌നൗ : ഉത്തർപ്രദേശിലെ യുവാക്കൾ ഇസ്രായേലിലേക്ക് ജോലിക്ക് പോകുമ്പോൾ ചിലർ ഇവിടെ ‘പലസ്‌തീൻ’ എന്ന് എഴുതിയ ബാഗ് ചുമന്ന് നടപ്പാണെന്ന് പരിഹസിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വദ്രയെ പരോക്ഷമായി വിമർശിച്ച് കൊണ്ടായിരുന്നു നിയമസഭയിൽ അദ്ദേഹത്തിന്റെ പ്രസ്താവന.
യുപിയിലെ 5600-ലധികം യുവാക്കൾ ഇതുവരെ നിർമാണ ജോലികൾക്കായി ഇസ്രായേലിലേക്ക് പോയിട്ടുണ്ട്. എല്ലാ യുവാക്കൾക്കും സൗജന്യ താമസവും ഭക്ഷണവും ലഭിക്കുന്നു. പ്രതിമാസം 1.5 ലക്ഷം രൂപ ശമ്പളവും പൂർണ്ണ സുരക്ഷയും ഉറപ്പുനൽകുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തിങ്കളാഴ്ച പാർലമെൻ്റ് സമ്മേളനത്തിനിടെ പ്രിയങ്കാ ഗാന്ധി പാലസ്തീൻ എന്ന് എഴുതിയ ബാഗും ചുമന്നതുമായി ബന്ധപ്പെട്ട് വിവാദം ഉടലെടുത്തിരുന്നു. ന്യൂനപക്ഷങ്ങൾക്കും ഹിന്ദുക്കൾക്കും എതിരെ ബംഗ്ലാദേശിൽ നടക്കുന്ന അതിക്രമങ്ങളിൽ മിണ്ടാത്തവരാണ് ബാഗുമായി ചുമന്ന് നടക്കുന്നതെന്ന് ബിജെപി വിമർശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: