മുംബൈ : തന്റെ പേരിൽ മാധ്യമങ്ങൾ നടി ശിൽപ ഷെട്ടിയെ തേജോവധം ചെയ്യുന്നത് നിർത്തണമെന്ന് അഭ്യർത്ഥിച്ച് വിവാദ വ്യവസായിയും നടിയുടെ ഭർത്താവുമായ രാജ് കുന്ദ്ര. തന്റെ നിയമപരമായ പ്രശ്‌നങ്ങളെക്കുറിച്ചും മാധ്യമങ്ങൾ തന്നെയും കുടുംബത്തെയും ചിത്രീകരിക്കുന്നതിനെ കുറിച്ചും കുന്ദ്ര വാചാലനായി.
പോൺ വീഡിയോ നിർമ്മാണവും വിതരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പേരിൽ 2021-ൽ മുംബൈ പോലീസ് അറസ്റ്റ് ചെയ്ത കുന്ദ്ര തന്റെ ബിസിനസ്സ് സംരംഭങ്ങൾ നിയമാനുസൃതമാണെന്ന് വാദിച്ച് എല്ലാ ആരോപണങ്ങളും നിരസിച്ചു. എഎൻഐയ്‌ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വ്യവസായി തന്റെ നിലപാട് വ്യക്തമാക്കിയത്.
തന്റെ ഭാര്യയും ബോളിവുഡ് നടിയുമായ ശിൽപ ഷെട്ടിയെ വിവാദങ്ങളുമായി മാധ്യമങ്ങൾ കൂട്ടിക്കലർത്തുന്നതിനെ കുന്ദ്ര വിമർശിച്ചു. ശിൽപ ഷെട്ടി അവരുടെ കരിയറിൽ കൂടി ഇത്രയും വലിയ പേര് സമ്പാദിച്ചു. അവർ കഠിനാധ്വാനം ചെയ്തു. വിവാദം എൻ്റേതാണ്, നിങ്ങൾ എന്റെ ഭാര്യയുടെ പേര് ഉൾപ്പെടുത്തുന്നത് വളരെ അന്യായമാണ്. ശിൽപ്പയുടെ പേര് ഉപയോഗിക്കുന്നതിനാൽ നിങ്ങൾക്ക് ‘ക്ലിക്ക് ബെയ്റ്റ്’ (ലിങ്ക് കാണുന്നതിനും വായിക്കുന്നതിനും ഉപയോക്താക്കളെ വശീകരിക്കുന്നതിനും രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു ടെക്സ്റ്റ്) ലഭിക്കുന്നുണ്ടോ എന്നും കുന്ദ്ര ചോദിച്ചു.
ഇത്തരം വാർത്തകളിലൂടെ ശിൽപ്പയുടെ പ്രശസ്തി നിങ്ങൾ നശിപ്പിക്കുകയാണ്. അവർക്ക് ഇതുമായി ഒരു ബന്ധവുമില്ല, പിന്നെ എന്തിനാണ് അവരെ ഉൾപ്പെടുത്തുന്നത്. ഞാൻ അവരുട ഭർത്താവായതുകൊണ്ടാണോ എന്നും കുന്ദ്ര ചോദിച്ചു. ഒരു ഐപിഎൽ ടീമിന്റെ ഉടമസ്ഥാവകാശം ഉൾപ്പെടെ ബിസിനസ്സിലും സ്‌പോർട്‌സിലും പ്രമുഖനായ കുന്ദ്ര തന്റെ വ്യക്തിപരമായ വെല്ലുവിളികളിലേക്ക് കുടുംബത്തെ വലിച്ചിഴക്കുന്നതിൽ നിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്ന് ഊന്നിപ്പറഞ്ഞു.
പോൺ വീഡിയോ നിർമ്മാണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുന്ദ്രയെ ഉൾപ്പെടുത്തിയതിന് ശേഷമാണ് വിവാദങ്ങൾ രൂക്ഷമായത്. കൂടുതൽ ചോദ്യം ചെയ്യലിനായി ഇഡി അദ്ദേഹത്തെ നിരവധി തവണ വിളിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: