Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വീരസൈനികരെ ഓര്‍മിച്ച് വിജയ് ദിവസ് ആഘോഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2024, 09:50 am IST
in India
വിജയ് ദിവസിന്റെ 53-ാം വാര്‍ഷികത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സൈനിക മേധാവിമാര്‍ക്കൊപ്പം ദേശീയ
യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

വിജയ് ദിവസിന്റെ 53-ാം വാര്‍ഷികത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സൈനിക മേധാവിമാര്‍ക്കൊപ്പം ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

ന്യൂദല്‍ഹി: പാകിസ്ഥാനെതിരായ യുദ്ധവിജയം ഭാരതവും ബംഗ്ലാദേശും സംയുക്തമായി ആഘോഷിച്ചു. വിജയ് ദിവസിന്റെ 53-ാം വാര്‍ഷികം സായുധ സേനയിലെ ഉദ്യോഗസ്ഥരും ബംഗ്ലാദേശ് സൈന്യത്തിലെ സൈനികരും ചേര്‍ന്ന് ഇന്നലെ കൊല്‍ക്കത്തയിലെ സൈനിക ആസ്ഥാനമായ ഈസ്റ്റേണ്‍ കമാന്‍ഡിലെ വിജയ് സ്മാരകില്‍ പുഷ്പചക്രം അര്‍പ്പിച്ചു.

വിജയ് ദിവസ് ആഘോഷിക്കുന്നതിനായി ബംഗ്ലാദേശില്‍ നിന്നും എട്ട് വിശിഷ്ട മുക്തിജോദ്ധകളും (1971ല്‍ ഭാരത സൈന്യത്തിനൊപ്പം പാകിസ്ഥാനെ നേരിട്ട ബംഗ്ലാദേശ് മുക്തി ബാഹിനി സൈനികര്‍) ബംഗ്ലാദേശ് സൈന്യത്തിലെ രണ്ട് ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസമാണ് ഭാരതത്തിലെത്തിയത്. ഭാരതത്തെ പ്രതിനിധീകരിച്ച് എട്ട് സൈനികരും രണ്ട് സൈനിക ഉദ്യോഗസ്ഥരും ഢാക്കയിലും എത്തിയിട്ടുണ്ട്. ദല്‍ഹിയിലെ ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പുഷ്പചക്രം അര്‍പ്പിച്ചു.

ഭാരതത്തിന് വിജയം ഉറപ്പാക്കിയ ധീരസൈനികര്‍ക്ക് സ്മരണാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി രാഷ്‌ട്രപതി ദ്രൗപദി മുര്‍മു എക്‌സിലൂടെ അറിയിച്ചു. സൈനികരുടെ ത്യാഗത്തെ എന്നും രാജ്യം ഓര്‍മിക്കും. അവരുടെ പോരാട്ടങ്ങളും നിസ്വാര്‍ത്ഥ സേവനങ്ങളും രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും പ്രചോദനമാണ്. അഭിമാനത്തിന്റെ ഉറവിടമായി അവര്‍ എന്നും നമ്മുടെ ഹൃദയങ്ങളില്‍ നിറഞ്ഞുനില്‍ക്കുമെന്നും രാഷ്‌ട്രപതി പറഞ്ഞു.

ഭാരത സൈനികരുടെ നിസ്വാര്‍ത്ഥമായ അര്‍പ്പണബോധവും അചഞ്ചലമായ നിശ്ചയദാര്‍ഢ്യവുമാണ് 1971ലെ വിജയത്തിലേക്ക് നയിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു. അവര്‍ ഭാരതത്തിന് മഹത്വം കൊണ്ടുവന്നു. രാജ്യത്തിന്റെ ചരിത്രവിജയത്തിന് സംഭാവന നല്കിയ ധീരരായ സൈനികരുടെ ധീരതയെയും ത്യാഗത്തെയും ആദരിക്കുന്നു. ഈ ദിവസം അവരുടെ അസാധാരണമായ ധീരതയ്‌ക്കുള്ള ആദരാഞ്ജലിയാണ്. അവരുടെ അചഞ്ചലമായ ആത്മാവ് തലമുറകളെ പ്രചോദിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭാരത സൈനികരുടെ ധീരതയുടെയും അചഞ്ചലമായ അര്‍പ്പണബോധത്തിന്റെയും അടയാളമാണ് വിജയ് ദിവസെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. 1971ലെ ഈ ദിവസം ശത്രുക്കളെ കീഴടക്കി ആത്മാഭിമാനത്തോടെ ത്രിവര്‍ണപതാക ഉയര്‍ത്തിയ സൈനികര്‍, ലോകഭൂപടത്തില്‍ ചരിത്രപരമായ മാറ്റം സൃഷ്ടിച്ചു. സൈനികരുടെ പോരാട്ടത്തില്‍ രാജ്യം എന്നും അഭിമാനിക്കുമെന്നും അമിത് ഷാ എക്‌സില്‍ കുറിച്ചു.
സായുധസേനയുടെ ത്യാഗവും നിസ്വാര്‍ത്ഥ സേവനവും രാജ്യം ഒരിക്കലും മറക്കില്ലെന്ന് രാജ്‌നാഥ് സിങ് എക്‌സില്‍ കുറിച്ചു. അചഞ്ചലമായ ധൈര്യത്തിനും ദേശസ്നേഹത്തിനും അഭിവാദ്യങ്ങള്‍. 1971ലെ പാകിസ്ഥാന്‍-ഭാരത യുദ്ധത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരസൈനികര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിക്കുന്നു. അവരുടെ ത്യാഗത്തെയും രാജ്യം എന്നും ഓര്‍ക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

Tags: Narendra ModiIndia-BangladeshVijay diwasWar victory against Pakistan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

Kerala

ഇത്തവണ അനുഭവപ്പെടുന്നത് മാറ്റത്തിന്റെ കാറ്റ്; കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.