തിരുവനന്തപുരം: ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന സുപ്രിയമേനോന്റെ അരികില്‍ ഭര്‍ത്താവും നടനുമായ പൃഥ്വിരാജ് അല്ല, പകരം സുന്ദരനായ മറ്റൊരാള്‍.
പൃഥ്വിരാജ് താന്‍ സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം നിര്‍മ്മിക്കുന്ന തിരിക്കിലാണ്. സുപ്രിയ മേനോന്‍ പൃഥ്വിരാജിനെ വിവാഹം ചെയ്ത ശേഷം ബിബിസിയിലുള്ള തന്റെ ജോലി ഉപേക്ഷിച്ചു. പിന്നീട് മകള്‍ വന്നു. അതോടെ മകളെചുറ്റിപ്പറ്റിയായി ജീവിതം. ഇതിനിടയില്‍ ലൂസിഫര്‍ ചിത്രം വന്‍ വിജയമായി. പൃഥ്വിരാജ് അഭിനയിച്ച ആട് ജീവിതം വരെ ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു. പൃഥ്വിരാജിന്റെ സിനിമാനിര്‍മ്മാണക്കമ്പനിയുടെ ചുമതല ഇപ്പോള്‍ സുപ്രിയമേനോന്റെ കൈകളിലാണ്.
തന്റെ വിശേഷങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്‌ക്കുന്ന സുപ്രിയ മേനോന്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രം എല്ലാവരേയും അത്ഭുതപ്പെടുത്തി. വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ അരികില്‍ സുന്ദരനായ ഒരുളുണ്ടെങ്കിലോ എന്ന് പറഞ്ഞാണ് ചിത്രം പങ്കുവെച്ചത്. ആളെ കണ്ടപ്പോഴാണ് പലര്‍ക്കും ശ്വാസം നേരെ വീണത്. അത് മറ്റാരുമായിരുന്നില്ല, സുപ്രിയയുടെ പ്രിയ പെറ്റ് ഡോഗിന്റെ ചിത്രമായിരുന്നു.
ഹസ്കി, ഡോഗിലവ്, ഹാന്‍സംബോയ് തുടങ്ങിയ പല ടാഗുകളോടെയാണ് നായുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. കറുപ്പും വെളുപ്പും നിറമുള്ള സുന്ദരനായ നായെ വര്‍ക്കൗട്ട് വേഷത്തില്‍ ഇരിക്കുന്ന സുപ്രിയ തലോടുന്ന ചിത്രമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക