ന്യൂദല്‍ഹി: നെഹ്രു എന്ന കള്ളക്കാമുകന്റെ പ്രേമക്കേളികള്‍ വെളിപ്പെടുത്തുന്നതാണ് അദ്ദേഹം അവസാന ബ്രിട്ടീഷ് വൈസ്രോയി മൗണ്ട് ബാറ്റന്റെ ഭാര്യ എഡ്വിനയ്ക്കയച്ച കത്തുകള്‍. നെഹ്രുവിന്റെ ഈ കത്തുകള്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വിവാദമാക്കിയതോടെ യുപിഎ സര്‍ക്കാര്‍ ഭരിയ്ക്കുന്ന കാലത്ത് സോണിയ നെഹ്രൂ മ്യൂസിയത്തില്‍ നിന്നും പ്രത്യേക ദൂതനെ അയച്ച് പൊക്കുകയായിരുന്നു. .
നെഹ്രു എഡ്വിനയ്‌ക്ക് അയച്ചത് ഒന്നും രണ്ടും കത്തുകള്‍ അല്ല. ആയിരക്കണക്കിന് കത്തുകളാണ്. നെഹ്രു എഡ്വിനയ്‌ക്കും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും ജയപ്രകാശ് നാരായണനും വിജയലക്ഷ്മി പണ്ഡിറ്റിനും അരുണ ആസിഫ് അലിയ്‌ക്കും മറ്റുമായി അയച്ച കത്തുകള്‍ മാത്രം ഏകദേശം 51 കാര്‍ട്ടണുകളോളം വരും. മോദി സര്‍ക്കാരിന്റെ കാലത്താണ് നെഹ്രുവിന് മാത്രമായി ഉണ്ടായിരുന്ന മ്യൂസിയത്തിന് പകരം എല്ലാ പ്രധാനമന്ത്രിമാരുടെയും ഓര്‍മ്മകള്‍ പങ്കുവെയ്‌ക്കുന്ന മ്യൂസിയമാക്കി അതിനെ മാറ്റിയത്. പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്‍റ് ലൈബ്രറി (പിഎംഎംഎല്‍) എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. ഈ മ്യൂസിയത്തിന് അവകാശപ്പെട്ട നെഹ്രുവിന്റെ കത്തുകള്‍ എല്ലാം തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് കത്തയച്ചിരിക്കുകയാണ്. പഴയ നെഹ്രുമ്യൂസിയത്തില്‍ നിന്നും പൊക്കിയ കത്തുകള്‍ അതേ രൂപത്തിലോ അല്ലെങ്കില്‍ ഫോട്ടോസ്റ്റാറ്റായോ ഡിജിറ്റല്‍ രൂപത്തിലോ മടക്കി നല്കണമെന്ന് ആവശ്യപ്പെട്ട് പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്‍റ് ലൈബ്രറി അംഗവും അഹമ്മദാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചരിത്രകാരനുമായ റിസ് വാന്‍ കാദ്രി രാഹുല്‍ ഗാന്ധിയ്‌ക്ക് കത്തയച്ചിരിക്കുകയാണ്. അമ്മ സോണിയാഗാന്ധിയില്‍ നിന്നും ഈ കത്തുകള്‍ എന്തായാലും കണ്ടെത്തി തിരിച്ചുനല്‍കണമെന്നാണ് ആവശ്യം.
നെഹ്രു എഡ്വിനക്കയച്ച കത്തില്‍ എല്ലാത്തരം ദൗര്‍ബല്യങ്ങളുമുള്ള ഒരു കാമുകനെയാണ് കാണുക. കോണ്‍ഗ്രസ് നെഹ്രുവിനെ ശക്തനായ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാണിക്കാന്‍ ശ്രമിക്കുമ്പോള്‍ നെഹ്രുവിന്റെ യഥാര്‍ത്ഥ മുഖം ഈ കത്തുകള്‍ പുറത്തുകൊണ്ടുവരും. നെഹ്രു എന്ന കള്ളക്കാമുകനെ ഈ കത്തിലൂടെ കാണാനാകും. അതുകൊണ്ട് തന്നെയാണ് പ്രത്യേക ദൂതനെ അയച്ച് യുപിഎ ഭരണകാലത്ത് തന്നെ സോണിയ ഈ കത്തുകള്‍ പൊക്കിയത്. ആധുനിക ഇന്ത്യയുടെ ശില്‍പിയായാണ് നെഹ്രുവിനെ കോണ്‍ഗ്രസ് ഊതിപ്പെരുപ്പിക്കാന്‍ ശ്രമിക്കുന്നതെങ്കിലും അങ്ങേയറ്റം അപവാദം നിറഞ്ഞ ബന്ധമാണ് നെഹ്രുവും എഡ്വിനയും തമ്മില്‍ ഉണ്ടായിരുന്നത്. സ്വന്തം ചുണ്ടത്ത് സിഗരറ്റ് ഊതിപ്പുകവിടുന്ന നെഹ്രു എഡ്വിനയ്‌ക്ക് സിഗരറ്റ് കത്തിച്ചുകൊടുക്കുന്ന ചിത്രം വിവാദമാണ്. നെഹ്രുവിന്റെ ഭാര്യ കമലാ നെഹ്രു ജീവിച്ചിരിക്കെ തന്നെയാണ് നെഹ്രു എഡ്വിനയുമായി ചുറ്റിക്കറങ്ങിയിരുന്നത് എന്നോര്‍ക്കണം. ചുറ്റുപാടുകള്‍ മറന്ന് ഉറക്കെ പൊട്ടിച്ചിരിക്കുന്ന നെഹ്രുവിന്റെയും എഡ്വിനയുടെയും ഫോട്ടോ കണ്ടാല്‍ പ്രേമത്താല്‍ വഴിതെറ്റിയ കാമൂകീകാമുകന്മാരല്ലെന്ന് ആരും പറഞ്ഞുപോകും. ഈ അപവാദത്തിന്റെ പുകമറയുള്ള ഫോട്ടോകള്‍ എല്ലാം പൊതുഇടത്തില്‍ ലഭ്യമാണ്.
പാകിസ്ഥാന്റെ മുഹമ്മദലി ജിന്നയെ മനോരോഗി എന്ന് വിളിച്ച എഡ്വിന
എഡ്വിന നെഹ്രുവിനയച്ച കത്തുകളില്‍ പാകിസ്ഥാന്റെ മുഹമ്മദലി ജിന്നയോടുള്ള കഠിനമായ വെറുപ്പും വ്യക്തമാക്കുന്നുണ്ട്. മുഹമ്മദലി ജിന്ന ഒരു പ്രത്യേകതരം മനോരോഗിയാണെന്നും എഡ്വിന ഒരു കത്തില്‍ നെഹ്രുവിനോട് പറയുന്നുണ്ട്. പാകിസ്ഥാനുമായി അടുത്തരഹസ്യചങ്ങാത്തം പുലര്‍ത്തുന്ന ഗാന്ധി കുടുംബത്തിന് മുഹമ്മദലി ജിന്നയുടെ മുഖവും രക്ഷപ്പെടുത്തേണ്ടതുണ്ടെന്നും ബിജെപി കരുതുന്നു.
ഈ 51 കാര്‍ട്ടണുകളിലായി സോണിയ കടത്തിയ കത്തുകള്‍ ഭാവിയില്‍ ചരിത്രകാരന്മാര്‍ക്കും ഗവേഷകര്‍ക്കും ഏറെ പ്രയോജനപ്പെടുമെന്നാണ് റിസ് വാന്‍ കാദ്രി അഭിപ്രായപ്പെടുന്നത്. എന്തിന് എഡ്വിനയുടെ മകള്‍ പമേല ഹിക്സിന്റെ കയ്യില്‍ പോലും എഡ്വിനയ്‌ക്ക് നെഹ്രു അയച്ച കത്തുകള്‍ ഇല്ല. ഇക്കാര്യം പമേല തന്റെ പുസ്തകമായ ‘ഡോട്ടര്‍ ഓഫ് ദി എമ്പയര്‍: ലൈഫ് ഏസ് എ മൗണ്ട്ബാറ്റനില്‍ സൂചിപ്പിച്ചിട്ടുണ്ട്. എഡ്വിനയും നെഹ്രുവും തമ്മില്‍ ആഴത്തിലുള്ള ബന്ധം ഉണ്ടായിരുന്നതായി മകള്‍ പമേല സൂചിപ്പിക്കുന്നു. 1947ല്‍ എഡ്വിന അവസാന വൈസ്രോയിയായ ഭര്‍ത്താവ് മൗണ്ട് ബാറ്റന്‍ പ്രഭുവുമൊത്ത് ഇന്ത്യയില്‍ എത്തിയതു മുതല്‍ ഈ പ്രണയബന്ധം തുടങ്ങി. ഇരുവരും തമ്മിലുള്ള ബന്ധം പക്ഷെ ശാരീരിക ബന്ധത്തില്‍ എത്തിയിട്ടില്ലെന്ന് മകള്‍ പറയുന്നു. കാരണം എപ്പോഴും ഇരുവരുടെയും അടത്ത് ജോലിക്കാരും പരിചാരകരും അനുയായികളും ഉണ്ടായിരുന്നതിനാല്‍ ഇരുവര്‍ക്കും ഒന്നിച്ച് സ്വകാര്യത കിട്ടാന്‍ പ്രയാസമായതിനാലാണ് ഇതെന്നും മകള്‍ പറയുന്നു. 1960 വരെ എഡ്വിനയും നെഹ്രുവും തമ്മിലുള്ള ഈ പ്രണയബന്ധം തുടര്‍ന്നതായി പറയുന്നു.
മറുപടി തരാതെ രാഹുല്‍ ഗാന്ധി
എത്രയോ നാളായി നെഹ്രുവിന്റെ കത്തുകള്‍ സോണിയാഗാന്ധിയില്‍ നിന്നും കണ്ടെടുത്ത് തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും രാഹുല്‍ ഗാന്ധി അവ തിരിച്ചുനല്‍കാന്‍ തയ്യാറായിട്ടില്ല. നെഹ്രുവിന്റെ ഈ കത്തുകള്‍ രാജ്യത്തിന്റെ ഉടമസ്ഥതയിലുള്ള പൊതു സ്വത്താണെന്നും ഏതെങ്കിലും വ്യക്തിയുടെ സ്വകാര്യസ്വത്തല്ലെന്നും ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.
നെഹ്രുവിന്റെ കത്തുകള്‍ സോണിയയുടെ സ്വകാര്യസ്വത്തല്ല
പണ്ട് നെഹ്രു സ്മാരക ലൈബ്രറിയില്‍ ഉണ്ടായിരുന്ന ഈ കത്തുകള്‍ ആ ലൈബ്രറിയുടെ ഡയറക്ടറുടെ നിര‍്ദേശപ്രകാരം തന്നെയാണ് സോണിയ ഈ കത്തുകള്‍ മുഴുവന്‍ കൈക്കലാക്കിയത്. പക്ഷെ ഏറെ ചരിത്രപ്രാധാന്യമുള്ള ഈ കത്തുകള്‍ രാജ്യത്തിന്റെ നിധിയാണെന്നും അത് തിരിച്ചുനല്‍കുകയും വേണമെന്നാണ് ബിജെപി വക്താവും എംപിയുമായ സംപിത് പത്ര ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: